ഐ.പി.എല്ലില്‍ മികച്ച റെക്കോഡുകള്‍ക്കൊപ്പം നാണക്കേടിന്റെ റെക്കോഡുകളും സ്വന്തമായുള്ള താരമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ.
ഡക്കുകളുടെ എണ്ണത്തിലും ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായതിന്റെ റെക്കോഡിലും 0-5 റണ്‍സിനുള്ളില്‍ ഏറ്റവുമധികം തവണ പുറത്തായതിന്റെയും മോശം റെക്കോഡുകളിലെല്ലാം തന്നെ രോഹിത് തന്റെ പേരെഴുതി ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായതിന്റെ നാണംകെട്ട റെക്കോഡ് തലയില്‍ നിന്നും ഒഴിഞ്ഞുപോയതിന്റെ ആശ്വാത്തിലാണ് രോഹിത് ശര്‍മ.
രോഹിത്തിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട മന്ദീപ് സിങ് റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മത്സരത്തിന് മുമ്പ് 14 ഡക്കുകളുമായി താരം രോഹിത് ശര്‍മക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് വില്ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതിന് പിന്നാലെ തന്റെ ഡക്കുകളുടെ എണ്ണം 15ലേക്കുയര്‍ത്താനും രോഹിത് ശര്‍മയെ മറികടക്കാനും മന്ദീപിനായി.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍
മന്ദീപ് സിങ് – 15 തവണ
രോഹിത് ശര്‍മ – 14 തവണ
ഹര്‍ഭജന്‍ സിങ് – 13 തവണ
പാര്‍ഥിവ് പട്ടേല്‍ – 13 തവണ
അജിന്‍ക്യ രഹാനെ – 13 തവണ
പിയൂഷ് ചൗള – 13 തവണ
ദിനേഷ് കാര്‍ത്തിക് – 13 തവണ
അംബാട്ടി റായിഡു – 13 തവണ
അതേമയം, 196 ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത 147 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ നിന്നും 47 റണ്‍സുമായി ഷര്‍ദുല്‍ താക്കൂറും 21 പന്തില്‍ നിന്നും 21 റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.
Content highlight: Mandeep Singh topped the list of players with the most number of wickets in IPL