| Saturday, 28th July 2018, 12:26 pm

സര്‍ക്കാര്‍ എയിഡഡ് ഗേള്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ; ഹിന്ദുത്വ അജണ്ട നടപ്പിലാക്കി ആര്‍.എസ്.എസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിത പാദപൂജ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് “ഗുരുപൂര്‍ണിമ” എന്ന പേരില്‍ പരിപാടി നടത്തിയത്. അധ്യാപകരുടെ അടുത്ത് വന്ന് കുട്ടികള്‍ പാദങ്ങള്‍ പൂജിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നിര്‍ബന്ധിത പാദപൂജയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി എന്ന ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയത്. 1262 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലുമാണ് പാദപൂജ നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്.


Read Also : യോഗി ആദിത്യനാഥിന്റെ കാല്‍ക്കീഴില്‍ ഇരുന്ന് തൊഴുത് അനുഗ്രഹം വാങ്ങുന്ന പൊലീസുകാരന്‍; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ


എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂളില്‍ പരിപാടി നടത്താറുണ്ടെന്നും ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമിരിക്കെയാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ചേര്‍പ്പ് സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more