അല്‍ത്താഫ് സലിമും അനാര്‍ക്കലിയും ഒന്നിക്കുന്ന 'മന്ദാകിനി', സംവിധാനം വിനോദ് ലീല, ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment
അല്‍ത്താഫ് സലിമും അനാര്‍ക്കലിയും ഒന്നിക്കുന്ന 'മന്ദാകിനി', സംവിധാനം വിനോദ് ലീല, ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th March 2024, 9:11 pm

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. ഷിജു.എം.ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ.

ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നതും ഷിജു.എം.ബാസ്‌കര്‍ തന്നെയാണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന വലിയ പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആരോമല്‍ എന്ന കഥാപാത്രമായി അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്. ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, കുട്ടി അഖില്‍, അഖില നാഥ്, അല.എസ്നൈ.ന, ഗിന്നസ് വിനോദ്, രശ്മി അനില്‍, ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ബിനു നായര്‍, ചിത്രസംയോജനം: ഷെറില്‍, കലാസംവിധാനം: സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം: ബബിഷ.കെ.രാജേന്ദ്രന്‍, മേക്കപ്പ്: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍: സൗമ്യത വര്‍മ, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍: ആന്റണി തോമസ്, മനോജ് സ്റ്റില്‍സ്: ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ. എ.എസ് ദിനേശ്, ശബരി

Content Highlight: Mandakini movie first look poster out