ലണ്ടന്‍: ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ തകര്‍പ്പന്‍ പ്രകടനമാണ് സിറ്റിയെ തുണച്ചത്.13ാം മിനിറ്റിലും 58ാം മിനിറ്റിലുമാണ് അഗ്യുറോയുടെ ഗോള്‍വേട്ട.
തുടക്കം മുതലേ കളിയില്‍ ആധിപത്യം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി 13ാം മിനിറ്റില്‍ത്തന്നെ മുന്നിലെത്തി. ഫില്‍ ഫോഡനില്‍നിന്നും ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കടന്ന അഗ്യൂറോ, അര്‍ജന്റീന ടീമില്‍ തന്റെ സഹതാരം കൂടിയായ ചെല്‍സി ഗോള്‍കീപ്പര്‍ കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. സ്‌കോര്‍ 10. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 58ാം മിനിറ്റില്‍ അഗ്യൂറോ തന്റെ രണ്ടാം ഗോളും സ്വന്തമാക്കുകയായിരുന്നു.
ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമായി മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയ അഗ്യൂറോ മാറി.
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ടീം കമ്യൂണിറ്റി ഷീല്‍ഡ് നേടുന്നത്. ഇതിനു മുന്‍പ് 2014ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് കമ്യൂണിറ്റി ഷീല്‍ഡ് നേടിയ ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍.
ഗോള്‍വലക്കു കീഴില്‍ അര്‍ജന്റീന ഗോള്‍കീപ്പര്‍ കബയറോയുടെ തകര്‍പ്പന്‍ പ്രകടനവും ചെല്‍സിക്കു തുണയായി. എന്നാല്‍ പ്രീമിയര്‍ ലീഗിലെ താരോദയമാകുമെന്നു കരുതപ്പെടുന്ന ചെല്‍സിയുടെ പുതിയ സൈനിങ്ങായ ഇറ്റാലിയന്‍ താരം ജോര്‍ജിന്യോ വേണ്ടത്ര കളിച്ചില്ല. കോണ്ടെ പോയതോടെ ചെല്‍സി പ്രതിരോധനിരയിലേക്ക് തിരിച്ചെത്തിയ ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസും മോശം പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്.