മഞ്ചേശ്വരത്ത് ആഹ്ലാദപ്രകടനം ആരംഭിച്ച് മുസ്‌ലിം ലീഗ്; നാലായിരത്തില്‍ അധികം വോട്ടിന്റെ ലീഡ്
KERALA BYPOLL
മഞ്ചേശ്വരത്ത് ആഹ്ലാദപ്രകടനം ആരംഭിച്ച് മുസ്‌ലിം ലീഗ്; നാലായിരത്തില്‍ അധികം വോട്ടിന്റെ ലീഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 9:47 am

കാസര്‍ഗോഡ്: ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതോടെ മഞ്ചേശ്വരത്ത് ആഹ്ലാദപ്രകടനം ആരംഭിച്ച് മുസ്‌ലിം ലീഗ്. തുടക്കത്തില്‍ തന്നെ ലീഡ് നില ഉയര്‍ന്നതോടെയാണ് ആഹ്ലാദ പ്രകടനം ആരംഭിച്ചത്.

അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ എം.സി കമറുദ്ധീന്‍ 4803 വോട്ടിന്റെ ലീഡില്‍ മുന്നിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെയാണ്.

മഞ്ചേശ്വരത്ത് മാത്രമാണ് ബി.ജെ.പിക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ പറ്റിയുള്ളു. ഏറ്റവും കുറഞ്ഞ പോസ്റ്റല്‍ വോട്ടുകള്‍ ഉള്ള മണ്ഡലമാണ് മഞ്ചേശ്വരം.

അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ഉണ്ടായ രണ്ടാമത്തെ മണ്ഡലമാണ് മഞ്ചേശ്വരം. 75.82 പോളിങായിരുന്നു മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ,സുരേന്ദ്രനു 89 വോട്ടുകള്‍ക്കാണ് മണ്ഡലം നഷ്ടമായത്. ഇത്തവണ ബി.ജെ.പി രംഗത്തിറക്കിയകത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം രവീശതന്ത്രി കുണ്ടാറിനെയാണ്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ശങ്കര്‍ റൈയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫിന്റെ അബ്ജുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം, വോര്‍ക്കാടി മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തികെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video