ലണ്ടന്‍: ഇസ്രഈല്‍ സര്‍വകലാശാലകളുമായുള്ള സംയുക്ത പരിപാടികള്‍ ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗത്തിലെ 24 അക്കാദമിക് ജീവനക്കാര്‍. ഇസ്രഈല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടുള്ള മേഖലകളില്‍ സ്ഥാപിതമായ കമ്പനികളുമായുള്ള സഹകരണത്തില്‍ നിന്ന് പിന്മാറണമെന്നും യു.കെ അധികാരികളോട് ജീവനക്കാര്‍ പറഞ്ഞു.
ബ്രിട്ടന്‍ സര്‍ക്കാരിന്റെ സഹായവും ആയുധങ്ങളും ഉപയോഗിച്ച് ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനില്‍ വംശഹത്യയും കൂട്ടക്കൊലയും നടത്തുന്നതിന് തങ്ങള്‍ സാക്ഷികളാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
ഗസയിലെ ഇസ്രഈല്‍ ബോംബാക്രമണം, കുട്ടികളെ വിചാരണ കൂടാതെ തടവിലാക്കല്‍, ഫലസ്തീനികളുടെ നാടുകടത്തല്‍, മൃഗീയവത്ക്കരണം, അപമാനിക്കല്‍, പീഡനം, കൂട്ടക്കൊല, 75 വര്‍ഷമായുള്ള ഇസ്രഈല്‍ അധിനിവേശം അടക്കമുള്ള ക്രൂരതകള്‍ ഭയാനകമാണെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയുമായുള്ള വിനിമയ ഉടമ്പടി യു.കെ അവസാനിപ്പിക്കണമെന്നും 24 അക്കാദമിക് ജീവനക്കാര്‍ ആഹ്വാനം ചെയ്തു. ഈ ഉടമ്പടി ഇസ്രഈലിന്റെ സൈനിക രഹസ്യാന്വേഷണ പരിശീലന പരിപാടിയായ ഹവത്സലോയെ സഹായിക്കുകയും, കിഴക്കന്‍ ജെറുസലേമില്‍ താമസിക്കുന്ന ഫലസ്തീനികളുടെ മേല്‍ നിരന്തരം നിരീക്ഷണം നടത്തുകയും ചെയ്യന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ അവീവ് സര്‍വകലാശാലയുമായി ആയുധങ്ങളിലും നിരീക്ഷണ സാങ്കേതികവിദ്യകളിലും ഗവേഷണത്തിലും വികസനത്തിലും സൈനിക തന്ത്രത്തിലും നടത്തുന്ന സംയുക്ത ഗവേഷണത്തിനുള്ള ഫണ്ടിങ്ക് അവസാനിപ്പിക്കണമെന്നും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയോട് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
എച്ച്.എസ്.ബി.സി സീമെന്‍സ്, ഇസ്രഈലി ആയുധങ്ങള്‍, സൈനിക സാങ്കേതികവിദ്യകള്‍, ഇസ്രഈലി വർശീയ വിവേചനത്തിനുമായി നിക്ഷേപം നടത്തുന്ന എല്ലാ കമ്പനികളില്‍ നിന്നും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയെ ഒഴിവാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.