വുമണ്‍സ് എഫ്.എ കപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലണ്ടിലെ വെമ്ബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോട്ടല്‍ ഹാറ്റ്‌സ്പറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വുമണ്‍സ് ടീമിന്റെ ആദ്യ എഫ്. എ കപ്പ് കിരീടം ആണ് ഇത്. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മറ്റൊരു നേട്ടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. വുമണ്‍സ് എഫ്.എ കപ്പിന്റെ ഫൈനലില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനാണ് ഇരു ടീമുകളും പിന്തുടര്‍ന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ യെല്ലാ ട്യൂണയിലൂടെയാണ് റെഡ് ഡബിള്‍സ് ഗോളടി മേളം തുടങ്ങിയത്. ട്യൂണയുടെ ഗോളിലൂടെ ആദ്യപകുതി എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ റെഡ് ഡെവിള്‍സ് മൂന്ന് ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. റാക്കേല്‍ വില്യംസിലൂടെ 54 മിനിട്ടില്‍ യുണൈറ്റഡ് രണ്ടാം ഗോള്‍ നേടി. 57, 74 മിനിട്ടുകളില്‍ ലൂസിയ ഗാര്‍സിയ ഇരട്ടഗോളും നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ സര്‍വ മേഖലയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു മുന്നിട്ടുനിന്നത്. 56 ശതമാനം ബോള്‍ പൊസഷന്‍ കൈപ്പിടിയിലാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 21 ഷോട്ടുകള്‍ ആണ് ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ എട്ട് എട്ടെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.
മറുഭാഗത്ത് 10 ഷോട്ടുകള്‍ സ്പര്‍സ് യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും ഇതില്‍ ഒന്നുപോലും ഷോട്ടോര്‍ എത്തിക്കാന്‍ ടോട്ടല്‍ ഹാമിന് സാധിച്ചില്ല.
അതേസമയം വുമണ്‍സ് സൂപ്പര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 10 വിജയവും അഞ്ചു സമനിലയും ആറു തോല്‍വിയും അടക്കം 35 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
വുമണ്‍സ് സൂപ്പര്‍ ലീഗില്‍ മെയ് 18നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ ചെല്‍സിയാണ് റെഡ് ഡെവിള്‍സിന്റെ എതിരാളികള്‍.
Content Highlight: Manchester United Womens team Won FA Cup