| Sunday, 12th March 2023, 4:30 pm

പ്രീമിയർ ലീഗ് അടിക്കാതെ വിശ്രമമില്ല; ലീഗിലെ ഗോളടിവീരനെ പൊക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് അപ്രതീക്ഷിതമായി വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ ടൈറ്റിൽ റേസിൽ തിരിച്ചടി നേരിട്ട യുണൈറ്റഡ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

ക്ലബ്ബിന്റെ കിരീട വരൾച്ചക്ക് അവസാനമുണ്ടാക്കാൻ ആരംഭിച്ച സ്‌ക്വാഡ് ഡെപ്ത്ത് വിപുലീകരണം യുണൈറ്റഡ് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്നെ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിലേക്ക് എത്തിച്ചേക്കും എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.

ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഏകദേശം 100 മില്യൺ പൗണ്ട് മുടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കെയ്നെ വാങ്ങാനായി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ഈ സൈനിങ്‌ സാധ്യമായാൽ ജാക്ക് ഗ്രീലിഷിന്റെ ഏറ്റവും ഉയർന്ന സൈനിങ്‌ തുക എന്ന റെക്കോർഡ് മറികടക്കാൻ കെയ്ന് സാധിക്കും.

കെയ്ൻ കൂടി എത്തിയാൽ മാർക്കസ് റാഷ്ഫോർഡിനൊപ്പം യുണൈറ്റഡ് മുന്നേറ്റ നിരയെ നയിക്കാൻ താരത്തിന് സാധിക്കും.

അതേസമയം പ്രീമിയർ ലീഗിൽ നിലവിൽ 25 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാൻ യുണൈറ്റഡ്. മാർച്ച് 12ന് സതാംപ്ടണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Manchester United try to sign Harry Kane reports

Latest Stories

We use cookies to give you the best possible experience. Learn more