| Wednesday, 26th October 2022, 2:02 pm

എരിഞ്ഞു കത്തിയ തീയൊടുങ്ങുന്നു; യുണൈറ്റഡിന് ആശ്വാസ വാർത്ത

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർചുഗൽ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയും പരിശീലകൻ എറിക് ടെൻഹാഗും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേർച്ചയിലായിരുന്നില്ല.

ഈ സീസണിലെ റോണോയുടെ മോശം പ്രകടനം കാരണം ടെൻ ഹാഗ് താരത്തെ തുടർച്ചയായി ബെഞ്ചിലിരുത്തുകയായിരുന്നു. അത് ആരാധകർക്കിടയിൽ വലിയ പ്രതഷേധത്തിനിടയാക്കിയിരുന്നു.

പിന്നാലെ ടോട്ടൻഹാമുമായി നടന്ന മത്സരത്തിനിടയിൽ റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും വലിയ വിവാദത്തിനിടയാക്കി.

മത്സരം അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ റോണോ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതാണ് സംഘർഷത്തിലേക്ക് വഴിയൊരുക്കിയത്.

അന്ന് ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ആഹ്‌ളാദത്തിനിടയിലും ടെൻ ഹാഗ് റൊണാൾഡോക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

രണ്ടാഴ്ചത്തെ വേതനം റദ്ദാക്കുകയും ടീമിലെ എല്ലാ അംഗങ്ങളോടും മാപ്പ് പറയണമെന്നുമായിരുന്നു ടെൻഹാഗ് റോണോയോട് ആദ്യം ആവശ്യപ്പെട്ടത്.

തുടർന്ന് തൊട്ടടുത്ത ദിവസം നടക്കാനിരുന്നിരുന്ന ചെൽസിക്കെതിരായ മത്സരത്തിന്റെ സ്‌ക്വാഡിൽ നിന്ന് റൊണാൾഡോയെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ പല വിധേയനാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.

റൊണാൾഡോയെ യുണൈറ്റഡിൽ നിന്ന് പുറത്താക്കുമെന്നും അക്കൂട്ടത്തിൽ പ്രചരിക്കുകയുണ്ടായി.

ടോട്ടൻഹാമുമായി നടന്ന മത്സരത്തിന് പിന്നാലെ താരം പരസ്യമായ വിശദീകരണ കുറിപ്പുമായി എത്തിയിരുന്നു.

തന്റെ കരിയറിലുടനീളം സഹതാരങ്ങളോടും എതിർ കളിക്കാരോടും പരിശീലകരോടും ബഹുമാനപൂർവം ഇടപെടാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”കഴിഞ്ഞ 20 വർഷമായി ഫുട്ബോൾ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രൊഫഷണലും തന്നെയാണ് ഞാൻ ഇപ്പോഴും കാരിങ്ടണിൽ കൂടുതൽ പരിശീലനം നടത്തണമെന്നും സഹതാരങ്ങളെ സപ്പോർട്ട് ചെയ്യണമെന്നും ആ​ഗ്രഹമുണ്ട്.

ഈ ഗെയ്മിൽ എന്താണോ എന്നെ കാത്തിരിക്കുന്നത് അതിനെല്ലാം തയ്യാറായി ഇരിക്കണമെന്നുമാണ് ഞാൻ ഇപ്പോൾ കരുതുന്നത്, റൊണാൾഡോ പറഞ്ഞു.

എന്നാൽ ആരാധകരുടെ ആശങ്കൾക്ക് വിരാമമിട്ടുകൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ യുണൈറ്റഡന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

പ്രശനങ്ങളെ്ക്കുറിച്ച് റൊണാൾഡോയും പരിശീലകനും തമ്മിൽ ചർച്ച് നടത്തിയിരുന്നെന്നും കാര്യങ്ങൾ രമ്യതയിലായിട്ടുണ്ടെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.

തുടർന്ന് താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തിരുന്നു.

ഇനി യൂറോപ്പ ലീഗിലാണ് യുണൈറ്റഡ് മത്സരിക്കുക. എഫ്.സി ഷെറീഫാണ് എതിരാളി. വ്യാഴാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ റൊണാൾഡോ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlights: Manchester united’s issues got solved

We use cookies to give you the best possible experience. Learn more