ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കോപ്പന്‍ഹാഗ് 4-3നാണ് യുണൈറ്റഡിനെ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ റെഡ് ഡെവിള്‍സിന്റെ മൂന്നാം തോല്‍വിയായിരുന്നു ഇത്.
ഈ തോല്‍വിക്ക് പിന്നാലെ മറ്റൊരു നാണക്കേടിന്റെ റെക്കോഡും റെഡ് ഡെവിള്‍സിനെ തേടിയെത്തി. സീസണിലെ എല്ലാ മത്സരങ്ങളില്‍ നിന്നും യുണൈറ്റഡ് ആദ്യ 17 കളികളില്‍ ഒന്‍പതും തോറ്റു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായി ഇങ്ങനെ സംഭവിക്കുന്നത്.
1973-74 സീസണിലാണ് അവസാനമായി യുണൈറ്റഡ് ഇതുപോലുള്ള പ്രകടനം നടത്തിയത്. ആ സീസണില്‍ 42 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റ് മാത്രമായിരുന്നു യുണൈറ്റഡിന് നേടാനായത്. അന്ന് 21-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റെഡ് ഡെവിള്‍സ് ടോപ്പ് ഡിവിഷനില്‍ നിന്നും തരംതാഴ്ത്തപ്പെട്ടു. ഇതിന് സമാനമായ പ്രകടങ്ങളാണ് യുണൈറ്റഡ് ഇപ്പോള്‍ നടത്തുന്നത്.
കോപ്പന്‍ഹാഗന്റെ ഹോം ഗ്രൗണ്ടായ പാര്‍ക്കണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിട്ടില്‍ റോസ്മസ് ഹോജ്‌ലന്‍ഡ് ആണ് ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 28ാം മിനിട്ടില്‍ ഹോജലന്‍ഡ് യുണൈറ്റഡിനെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാല്‍ 45ാം മിനിട്ടില്‍ മുഹമ്മദ് എല്യാഔനൂസിയും ഡിഗോ ഗോണ്‍സാല്‍വസും ഗോള്‍ നേടികൊണ്ട് കോപ്പന്‍ഹാഗിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയിലെ 42ാം മിനിട്ടില്‍ യുണൈറ്റഡ് താരം മാര്‍ക്കസ് രാഷ്‌ഫോഡ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്നുള്ള നിമിഷങ്ങളില്‍ യുണൈറ്റഡ് പത്ത് പെരുമായാണ് കളിച്ചത്. ഒടുവില്‍ ആവേശകരമായ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-2 എന്ന ത്രില്ലര്‍ സ്‌കോര്‍ ലൈനില്‍ ഇരുടീമുകളും പിരിയുകയായിരുന്നു.
രണ്ടാം പകുതിയിലെ 69ാം മിനിട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു.
83ാം മിനിട്ടില്‍ ലൂക്കാസ് ലെറാഗര്‍, 87ാം മിനിട്ടില്‍ റൂണി ബാര്‍ട്ജി എന്നിവരുടെ ഗോളുകളില്‍ ആതിഥേയര്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ റെഡ് ഡെവിള്‍സ് 4-3ന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
തോല്‍വിയോടെ ഗ്രൂപ്പ് എച്ചില്‍ നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് തോല്‍വിയുമായി അവസാനസ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നവംബര്‍ 11ന് ലുടോണ്‍ ടൗണിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോഡില്‍ ആണ് മത്സരം.
Content Highlight: Manchester united losses against copenhagen in ucl.