| Wednesday, 23rd October 2024, 9:18 am

മെസിയും റൊണാള്‍ഡോയും ബെക്കാമും; മികച്ച താരത്തെ വാര്‍ത്തെടുത്ത് യുണൈറ്റഡ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു അള്‍ട്ടിമേറ്റ് ഫുട്ബോളറെ കെട്ടിപ്പടുക്കുന്നതില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി എന്നിവരടക്കമുള്ള താരങ്ങളുടെ ഗുണങ്ങള്‍ തെരഞ്ഞെടുത്ത് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ഗാരി നെവില്‍. മെസിയുടെ ഇടം കാലും റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ സ്‌കില്ലുകളുമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ഓരോ താരങ്ങളുടെയും പ്രത്യേക ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നെവില്‍ ഫുട്ബോളിലെ എറ്റവും ശക്തനായ കളിക്കാരനെ വാര്‍ത്തെടുത്തത്.

ഗോളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് താരത്തിന്റെ ലെഫ്റ്റ് ഫൂട്ട് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ താരം മെസിയുടെ പേര് പറയുകയായിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ഫൂട്ടര്‍മാരുടെ പട്ടികയെടുത്താല്‍ ടോപ് ഫൈവില്‍ ഉറപ്പായും മെസിയുടെ പേരുണ്ടാകും. ക്ലബ്ബ് തലത്തില്‍ നേടിയ 737 ഗോളില്‍ 459 ഗോളുകളും ഇടംകാലുകൊണ്ടാണ് താരം സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റൈ വലംകാലാണ് താരം തെരഞ്ഞെടുത്തത്. ബ്രസീല്‍ ലെജന്‍ഡ് റൊമാരിയോയുടെ വേഗതയും തന്റെ ഐഡിയല്‍ ഫുട്‌ബോളര്‍ക്കുണ്ടാകണമെന്ന് നെവില്‍ വ്യക്തമാക്കി.

സ്‌കില്ലുകളെ കുറിച്ചുള്ള ചോദ്യത്തിന് പോര്‍ച്ചുഗീസ് ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് താരം തെരഞ്ഞെടുത്ത്. കളിക്കളത്തിലെ മികച്ച സ്‌കില്ലുകള്‍ക്ക് പുറമെ മികച്ച വലം കാലും താരത്തിന്റെ ഏറ്റവും വലിയ കരുത്താണ്.

സ്റ്റെപ് ഓവര്‍ അടക്കമുള്ള സ്‌കില്‍സെറ്റുകളാണ് റൊണാള്‍ഡോയുടെ ആവനാഴിയിലുള്ളത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ നെവില്‍ ഫുട്‌ബോള്‍ ഐ.ക്യുവിന്റെ കാര്യത്തില്‍ മറ്റൊരു യുണൈറ്റഡ് ഇതിഹാസത്തെയാണ് തെരഞ്ഞെടുത്തത്. ഡച്ച് ലെജന്‍ഡ് ജാപ് സ്റ്റാമിന്റെ പേരാണ് നെവില്‍ പറഞ്ഞത്.

നേരത്തെ ഡച്ച് സൂപ്പര്‍ താരം കോഡി ഗാഗ്‌പോയും തന്റെ അള്‍ട്ടിമേറ്റ് ഫുട്‌ബോളറെ വാര്‍ത്തെടുത്തിരുന്നു. മെസിക്കും റൊണാള്‍ഡോക്കും പുറമെ എംബാപ്പെ, വിനീഷ്യസ് തുടങ്ങിയ യുവതാരങ്ങളുടെ ഗുണങ്ങളും ഗാഗ്‌പോ തന്റെ ഐഡിയല്‍ ഫുട്‌ബോളറുടെ ഭാഗമാക്കി.

ഇ.എസ്.പി.എന്‍ യു.കെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാക്പോ ഇക്കാര്യം പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍,

സ്‌കില്‍: വിനീഷ്യസ് ജൂനിയര്‍

പാസിങ്: ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്

എന്‍ഡ്യുറന്‍സ്: ജെയിംസ് മില്‍നെര്‍

മെന്റാലിറ്റി: ഞാന്‍ എന്റെ പേര് തന്നെ പറയും

ഫിനിഷിങ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്ബോള്‍ ഐ.ക്യു: ലയണല്‍ മെസി

സ്പീഡ്: കിലിയന്‍ എംബാപ്പെ

ടാക്ലിങ്: ഇബ്രാഹിമ കൊനാറ്റെ

സൂപ്പര്‍ താരങ്ങളുടെ ഈ ഗുണങ്ങളാണ് മികച്ച താരത്തെ നിര്‍മിക്കാന്‍ ഗാഗ്പോ തെരഞ്ഞെടുത്തത്.

Content Highlight: Manchester United legend Gary Neville builds ideal footballer

We use cookies to give you the best possible experience. Learn more