| Friday, 27th August 2021, 8:14 pm

സിറ്റി പിന്മാറി; റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്?

സ്പോര്‍ട്സ് ഡെസ്‌ക്

റോം: സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്ത്. മാഞ്ചസ്റ്റര്‍ സിറ്റി റൊണാള്‍ഡോയെ വാങ്ങുന്നതില്‍ നിന്ന് പിന്മാറിയതോടെയാണ് യുണൈറ്റഡ് രംഗത്തെത്തിയത്.

റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് യുണൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വൈകാതെ റൊണാള്‍ഡോ യുണൈറ്റഡില്‍ മടങ്ങിയെത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2003ല്‍ സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009 ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് താരം റയലിലെത്തിയത്.

റയലില്‍ നിന്നാണ് റൊണാള്‍ഡോ യുവന്റസിലെത്തിയത്.

യുവന്റസില്‍ താരം അതൃപ്തനാണെന്നും കരാര്‍ പുതുക്കില്ലെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം സിറ്റിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ റൊണാള്‍ഡോ ടീമിലെത്തുന്ന കാര്യം സംശയമാണെന്നായിരുന്നു ആഴ്സണലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

റൊണാള്‍ഡോ നിലവില്‍ യുവന്റസ് താരമാണെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും പറഞ്ഞ ഗ്വാര്‍ഡിയോള ട്രാന്‍സ്ഫര്‍ ജാലകം തീരാന്‍ മൂന്നോ നാലോ ദിവസം ബാക്കിയുണ്ടെന്നതിനാല്‍ എന്തും സംഭവിക്കാമെന്നും വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manchester United lead race to sign Cristiano Ronaldo after City pull out

Latest Stories

We use cookies to give you the best possible experience. Learn more