| Monday, 22nd April 2024, 8:56 am

139 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിന് കളമൊരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. കോണ്‍വെന്‍ട്രിയെ പെനാല്‍ട്ടിയില്‍ 4-2 എന്ന സ്‌കോര്‍ ലൈനില്‍ പരാജയപ്പെടുത്തിയാണ് റെഡ് ഡവിള്‍സ് ഫൈനലിലേക്ക് മുന്നേറിയത്.

മെയ് 25ന് നടക്കുന്ന ഫൈനലില്‍ ചീരവൈലികളായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടുക. കഴിഞ്ഞ സീസണില്‍ലെ എഫ്.എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സിറ്റി കിരീടം ചൂടിയിരുന്നു.

ഇപ്പോഴിതാ ഈ തോല്‍വിക്ക് പകരം വീട്ടാനുള്ള നിര്‍ണായകമായ അവസരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നില്‍ എത്തിനില്‍ക്കുന്നത്. നീണ്ട 139 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഫ്.എ കപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഒരേ ടീമുകള്‍ കളിക്കുന്നത്.

വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-1-2 എന്ന ഫോര്‍മേഷനാണ് കോണ്‍വെന്റെറി അണിനിരന്നത്. 4-2-3-1 എന്ന ഫോര്‍മേഷനുമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി സ്‌കോട്ട് മക്ട്‌ടോമിനായ് 23, ഹാരി മഗ്വയര്‍ 45+, ബ്രൂണോ ഫെര്‍ണാണ്ടസ് 58 എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആദ്യം മുന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ എതിരാളികള്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

എലീസ് സിംസ് 71, കല്ലം ഒഹാരെ 79, ഹാജി വ്രിഗ്റ്റ് 90+5 എന്നിവരായിരുന്നു കോണ്‍വെന്‍ട്രിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ചില സമയത്തിനുള്ളില്‍ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു കയറുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഏപ്രില്‍ 25ന് ഷഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡ് ആണ് വേദി.

Content Highlight: Manchester United enters the FA cup final

We use cookies to give you the best possible experience. Learn more