ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റെഡ് ഡെവിള്‍സിനെ പരാജയപ്പെടുത്തിയത്. ഈ സീസണിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പതിമൂന്നാം തോല്‍വിയായിരുന്നു ഇത്. ഈ തോല്‍വിക്ക് പിന്നാലെ ഒരു മോശം നേട്ടമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടിയെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 13 തോല്‍വി ഏറ്റുവാങ്ങുന്ന ഒരു സീസണ്‍ ഉണ്ടായിരിക്കുന്നത്.
മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ കാസിമിറോയും ഒരു മോശം നേട്ടം സ്വന്തമാക്കി. കാസിമി ക്കെതിരെ ക്രിസ്റ്റല്‍ പാലസ് താരങ്ങളെ എട്ട് തവണയാണ് ഡ്രിബിള്‍ ചെയ്തത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ ഈ ഒരു താരത്തെ ഏറ്റവും കൂടുതല്‍ തവണ ഡ്രിബിള്‍ ചെയ്യുന്നത് ഇതാദ്യമായാണ്.
ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെലിബ്രസ്റ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ഹോം ടീം അണിനിരന്നത് മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷന്‍ ആയിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.
മത്സരത്തില്‍ ക്രിസ്റ്റല്‍ പാലത്തിനുവേണ്ടി മൈക്കല്‍ ഒലീസി 12, 60 ഇരട്ട ഗോളുകളും ജീന്‍ ഫിലിപ്പ് മറ്റേറ്റ 40, ടൈറിക് മിച്ചല്‍ 58 എന്നിവരും ആണ് ഗോള്‍ നേടിയത്. മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടത്തിയ അക്രമണം വളരെ കുറവായിരുന്നു.
ഏഴ് ഷോട്ടുകള്‍ മാത്രമാണ് ക്രിസ്റ്റല്‍ പാലസിന്റെ പോസ്റ്റിലേക്ക് യുണൈറ്റഡ് ഉതിര്‍ത്തത് ഇതില്‍ രണ്ടെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 18 ഷോട്ടുകള്‍ ആണ് പോസ്റ്റിലേക്ക് ക്രിസ്റ്റല്‍ പാലസ് അടിച്ചത്. ഇതില്‍ പത്തെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
നിലവില്‍ 35 മത്സരങ്ങളില്‍ നിന്ന് 16 വിജയവും ആറ് സമനിലയും 13 തോല്‍വിയും അടക്കം 54 പോയിന്റോടെ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മെയ് 12ന് ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫ്‌ഫോര്‍ഡാണ് വേദി.
Content Highlight: Manchester United and Casemiro Create a unwanted record in EPL