ഇനി റോണോയെ വേണ്ട, ഞങ്ങൾക്കിവിടെയൊരു 'ഗോൾ മെഷീൻ ഉണ്ട്', ഞങ്ങൾ സന്തുഷ്ടരാണ്: മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കോച്ച്
DSport
ഇനി റോണോയെ വേണ്ട, ഞങ്ങൾക്കിവിടെയൊരു 'ഗോൾ മെഷീൻ ഉണ്ട്', ഞങ്ങൾ സന്തുഷ്ടരാണ്: മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 6:49 pm

ഈ സീസണിൽ മോശം പ്രകടനം പുറത്തെടുക്കുന്നതിനെ തുടർന്ന് വിമർശനങ്ങൾക്ക് വിധേയനായ താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

എന്നാൽ അതുകൊണ്ടും തീർന്നില്ല, തുടർന്നും താരത്തെ തേടി വിമർശനങ്ങളും പ്രതിഷേധങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്.

പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം ടോട്ടൻഹാമുമായി നടന്ന മത്സരത്തിനിടെ താരം കളം വിട്ടിറങ്ങിപ്പോയ സംഭവം വലിയ വിവാദമാണുണ്ടാക്കിയത്.

മത്സര അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ റോണോ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

മത്സരം കീഴടക്കിയ ആഹ്ലാദത്തിനിടയിൽ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗ് ആദ്യം സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

രണ്ടാഴ്ചത്തെ വേതനം റദ്ദാക്കുകയും ടീമിലെ എല്ലാ അംഗങ്ങളോടും മാപ്പ് പറയണമെന്നുമായിരുന്നു ടെൻഹാഗ് റോണോയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ തൊട്ടടുത്ത ദിവസം നടക്കാനിരുന്നിരുന്ന ചെൽസിക്കെതിരായ മത്സരത്തിന്റെ സ്‌ക്വാഡിൽ റൊണാൾഡോയെ പുറത്താക്കിക്കൊണ്ടാണ് ടെൻഹാഗ് പ്രതിഷേധിക്കുകയായിരുന്നു.

അടുത്ത സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനൊരുങ്ങിയ റൊണാൾഡോയെ പിടിച്ച് വെച്ചിരുന്ന യുണൈറ്റഡ് അദ്ദേഹത്തിന് താത്പര്യമാണെങ്കിൽ വിട്ട് നൽകാം എന്നായി.

ഈ വിഷയത്തെ തുടർന്ന് റൊണാൾഡോയെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള.

കഴിഞ്ഞ സീസണിൽ റോണോയെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെന്നും എന്നാൽ താരം യുണൈറ്റഡിലേക്ക് പോകാനായിരുന്നു താത്പര്യം കാണിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”കഴിഞ്ഞ തവണ ഞങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി ശ്രമിച്ചതാണ്. അന്ന് പക്ഷെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാനായിരുന്നു താത്പര്യപ്പെട്ടത്.

എന്നാൽ ഇന്ന് ഞങ്ങൾക്ക് എർലിങ് ഹാലണ്ട് ഉണ്ട്. ഞങ്ങൾ അയാളിൽ സന്തുഷ്ടരാണ്,” ഗ്വാർഡിയോള വ്യക്തമാക്കി.

ടോട്ടൻഹാമുമായി നടന്ന മത്സരത്തിലുണ്ടായ വിവാദത്തെ  തുടർന്ന് റോണോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഖേദപ്രകടനം നടത്തിയിരുന്നെങ്കിലും യുണൈറ്റഡിന്റെ തുടർന്നുള്ള മത്സരങ്ങളിൽ താരത്തെ കളിപ്പിക്കുമോയെന്നും ക്ലബ്ബിൽ നിലനിർത്തുമോയെന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

Content Highlights: Manchester City super Coach speaks about Cristiano Ronaldo