ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്‌ബ്രോമിനെതിരെ തോല്‍വി വഴങ്ങിയതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ആഴ്‌സണലിനെ ന്യൂകാസിലും അട്ടിമറിച്ചു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ജയം നേടി. സീസണില്‍ അഞ്ച് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് സിറ്റി പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മൂന്നാംകിരീടം ഉറപ്പിച്ചത്.
പോയിന്റ് പട്ടികയില്‍ തൊട്ടുപിന്നിലുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ്‌ബ്രോമിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതാണ് സിറ്റിക്ക് ഗുണമായത്. ജേയ് റോഡ്രിഗസിന്റെ ഏകഗോളിലാണ് വെസ്റ്റ് ബ്രോം യുണൈറ്റഡിനെ അട്ടിമറിച്ചത്.
Read Also : വിഷുവെടിക്കെട്ട്; ഓറഞ്ച് ക്യാപ് കൈക്കലാക്കിയ സജ്ഞുവിന്റെ മാസ്മരിക പ്രകടനം (വീഡിയോ കാണാം)
മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ജെയ് റോഡ്രിഗസിന്റെ ബൂട്ടില്‍നിന്നാണ് യുണൈറ്റഡ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച ഗോള്‍ പിറന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ സിറ്റി നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനാവാതിരുന്നത് തിരിച്ചടിയായി. യുണൈറ്റഡിന്റെ തോല്‍വിക്കൊപ്പം കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ടോട്ടനെത്തെ തോല്‍പ്പിച്ചതും സിറ്റിയുടെ കിരീടനേട്ടം എളുപ്പമാക്കി.
നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും സിറ്റി സ്വന്തമാക്കുന്നത്. ഏഴു വര്‍ഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്.
മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിനെ ന്യൂകാസില്‍ ഒന്നിനെതിരെ രണ്ട് ഗോളിനും അട്ടിമറിച്ചു. മാച്ച് റിച്ചിയും അയോസെ പെരസുമായിരുന്നു ന്യൂകാസിലിന്റെ വിജയശില്പികള്‍. അലക്‌സാണ്ടര്‍ ലെകാസറ്റെ ഗണ്ണേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടി. സ്പാനിഷ് ലീഗില്‍ ലെവാന്റയെ തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. കോരിയ, ഗ്രീസ്മാന്‍, ടോറസ് എന്നിവരാണ് അത്‌ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. ലാ ലീഗയില്‍ 100 ഗോള്‍ നേട്ടമെന്ന റെക്കോര്‍ഡും ടോറസ് സ്വന്തമാക്കി. മലാഗയ്‌ക്കെതിരെ റയല്‍ മാഡ്രിഡും ജയം കണ്ടു. ഇസ്‌കോയും കാസ്മിറോയുമാണ് ഗോള്‍ നേടിയത്