എഫ്.എ കപ്പിലെ ഫോര്‍ത്ത് റൗണ്ടിലെ മത്സരക്രമങ്ങള്‍ പുറത്തുവന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാം ഹോട്‌സ്പറും തമ്മിലുള്ള ആവേശകരമായ മത്സരമാണ് ഫിക്ച്ചറില്‍ പ്രധാനമായും നടക്കുന്നത്.
ഈ സാഹചര്യത്തില്‍ പെപ് ഗ്വാര്‍ഡിയോളയും കൂട്ടര്‍ക്കും ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹോം സ്റ്റേഡിയത്തിലുള്ള റെക്കോഡാണ് ശ്രദ്ധേയമാവുന്നത്. അവസാന അഞ്ചു മത്സരങ്ങളില്‍ ഇരു ടീമുകളും ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉള്ള റിസല്‍ട്ടുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അത്ര അനുകൂലമുള്ളതല്ല.
സ്പര്‍സിന്റെ തട്ടകത്തില്‍ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുകയായിരുന്നു. ഈ മത്സരങ്ങളില്‍ ഒന്നും ഒരുതവണ പോലും പെപ്പിനും കൂട്ടര്‍ക്കും ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിസള്‍റ്റുകള്‍
1-0
2-0
2-0
1-0
1-0
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്നു വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും 4 സമനിലയും മൂന്ന് തോല്‍വിയും നടക്കുന്ന 40 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.
അതേസമയം ടോട്ടന്‍ഹാം 20 മത്സരങ്ങളില്‍ നിന്നും 12 വിജയവും മൂന്നു സമനിലയും അഞ്ചു തോല്‍വിയും അടക്കം 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
എഫ്.എ കപ്പ് നാലാം റൗണ്ടില്‍ ജനുവരി 27നാണ് ടോട്ടന്‍ഹാമും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരങ്ങള്‍ നടക്കുക.
Content Highlight: Manchester City bad record at Tottenham Hotspur Stadium.