| Wednesday, 7th March 2018, 12:03 pm

മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സയുടെ നിലവാരത്തിലെത്താന്‍ ആയിട്ടില്ല: ഗാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സലോണയുടെ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്ന് സിറ്റി പരിശീലകന്‍ പെപ്പെ ഗാര്‍ഡിയോള. ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലും കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തിയാല്‍ മാത്രമേ സിറ്റിക്ക് ആ നിലവാരത്തില്‍ എത്താന്‍ പറ്റുകയുള്ളൂവെന്നും ഗാര്‍ഡിയോള പറഞ്ഞു.

വിവിധ മാനേജര്‍മാര്‍ക്കും കളിക്കാര്‍ക്കും കീഴില്‍ 15-20 വര്‍ഷക്കാലം മേധാവിത്വം പുലര്‍ത്തിയ ടീമാണ് അവര്‍. നമ്മള്‍ ഒരു കിരീടം മാത്രമേ നേടിയിട്ടുള്ളൂ (ലീഗ് കപ്പ്). അതുകൊണ്ട് താരതമ്യം നടത്തുന്നത് ശരിയല്ലെന്നും സിറ്റി തുടക്കക്കാര്‍ മാത്രമാണെന്നും ഗാര്‍ഡിയോള പറഞ്ഞു.

നാലുവര്‍ഷം ബാഴ്‌സയുടെ പരിശീലകനായിരുന്ന ഗാര്‍ഡിയോളയ്ക്ക് കീഴില്‍ ക്ലബ്ബ് നിരവധി കിരീടങ്ങള്‍ നേടിയിരുന്നു. ഇതില്‍ രണ്ടുതവണ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടവും ഉള്‍പ്പെടും. ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോര്‍ഡും ഗാര്‍ഡിയോളക്കാണ്.

2016ല്‍ മൂന്നു വര്‍ഷത്തേക്കാണ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്.

We use cookies to give you the best possible experience. Learn more