Advertisement
Kerala News
മാനന്തവാടിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 14, 06:47 pm
Monday, 15th March 2021, 12:17 am

വയനാട്: ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി. മണികണ്ഠന്‍ പിന്മാറി. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് സി. മണികണ്ഠന്‍ പറഞ്ഞത്.

സ്ഥാനാര്‍ത്ഥിത്വം പണിയ വിഭാഗത്തിനെ പരിഗണിച്ചതില്‍ സന്തോഷമെന്നും പരിഗണിച്ചത് ഒരു അംഗീകാരമായി കാണുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്നും മണികണ്ഠന്‍ പറഞ്ഞു.

പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണികണ്ഠനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലസ്റ്റില്‍ മണികണ്ഠന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mananthavady BJP candidate back from candidate ship