| Wednesday, 9th December 2020, 7:02 pm

ഒമ്പത് മാസത്തിന് ശേഷം മാനാഞ്ചിറ തുറന്നു; ചിത്രങ്ങള്‍ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മാനാഞ്ചിറ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഒമ്പത് മാസത്തെ അടച്ചിടലിന് ശേഷം ഡിസംബര്‍ എട്ടിനാണ് മാനാഞ്ചിറ തുറന്നുകൊടുത്തത്.

രാവിലെ ആറു മുതല്‍ 10 വരെയും ഉച്ചക്ക് മൂന്നു മുതലുമാണ് പ്രവേശനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം സന്ദര്‍ശകര്‍ എത്തേണ്ടത്.

കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന തരത്തിലാണ് മാനാഞ്ചിറ ഒരുങ്ങിയത്. ബി.ഇ.എം സ്‌കൂളിന് മുന്നില്‍ തുറന്ന നാലാമത് പുതിയ പ്രവേശന കവാടമാണ് ഏറ്റവും ആകര്‍ഷണീയമായ പ്രത്യേകത.

പുതിയ നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ഓപണ്‍ സ്‌റ്റേജ്, ആംഫി തിയറ്റര്‍, സി.സി.ടി.വി കാമറകള്‍, ഹൈമാസ്റ്റ്, മിനിമാസ്റ്റ് സോളാര്‍ വിളക്കുകള്‍, തുറന്ന ജിംനേഷ്യങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയാണ് കൊവിഡിനുശേഷം മാനാഞ്ചിറ തുറന്നത്.

മൈതാനത്തെ ഓപണ്‍ ജിമ്മും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍, നവീകരിച്ച കഫറ്റീരിയയും ശുചിമുറികളും തുറന്നുനല്‍കില്ല.

വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കുമടക്കം പ്രത്യേക ശുചിമുറി സമുച്ചയം തയാറായിട്ടുണ്ട്.

ചുറ്റുമതിലില്‍ പുത്തന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചു. ചുറ്റുമതിലും വയറിങ്ങും നവീകരിച്ചു.

കൂടാതെ പാര്‍ക്കുകളും കുളവും നവീകരിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്- സുര്‍ജിത് എസ്.ജെ ആദി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mananchira Park Reopen

We use cookies to give you the best possible experience. Learn more