രഞ്ജി ട്രോഫിയില്‍ ത്രിപുര-ചണ്ഡീഗഢ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചണ്ടീഗഡിലെ സെക്ടര്‍ 16 ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചണ്ഡീഗഢ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹോം ടീം 356 റണ്‍സിന് പുറത്താവുകയായിരുന്നു.
ചണ്ഡീഗഢ് ബാറ്റിങ് നിരയില്‍ നായകന്‍ മനന്‍ വോറ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 219 പന്തില്‍ 134 റണ്‍സ് നേടിയിരുന്നു ചണ്ഡീഗഢ് നായകന്റെ മിന്നും പ്രകടനം.
18 ഫോറുകളും ഒരു സിക്‌സും ആണ് മനന്‍ വോറയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കരിയറിലെ വോറയുടെ ഒമ്പതാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്. 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 79 ഇന്നിങ്ങ്‌സുകളില്‍ 2918 റണ്‍സാണ് വോറയുടെ അക്കൗണ്ടിലുള്ളത്.
മത്സരത്തില്‍ 3.7 ഓവറില്‍ ടീം സ്‌കോര്‍ 243ല്‍ നില്‍ക്കെയാണ് മനന്‍ വോറ പുറത്തായത്. ശങ്കര്‍ പോളിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.
മനന്‍ വോറക്ക് പുറമേ അങ്കിത് കൗഷിക് 126 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളാണ് അങ്കിത് നേടിയത്.
ത്രിപുരയുടെ ബൗളിങ്ങില്‍ ബിക്രംജിത്ത് ദേബ്‌നാഥ് മൂന്ന് വിക്കറ്റും മണിശങ്കര്‍ മുരസിങ്, റാണ ദത്ത, പര്‍വേസ് സുല്‍ത്താന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Manan Vohra score a century in ranji trophy.