പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില് ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി.ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്തസ്ഥലമാണ് മണാലി. പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നവരെയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെയും ഹിമാചലിലെ ഈ സുന്ദര ഭൂമി നിരാശപ്പെടുത്തില്ല.
യാത്ര ചെയ്യുമ്പോഴെല്ലാം ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും (പൈന്‍ മരം) പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. റിവര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, മലകയറ്റം തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയിലുള്ളത്.നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് മണാലിയിൽ മഞ്ഞുവീഴ്ച്ച ശക്തമാവുന്നത്. മഞ്ഞ് വീഴ്ച ശക്തമാവാന്‍ കാത്തിരുന്നാല്‍ പ്രധാന കേന്ദ്രമായ റോഹ്ട്ടാംഗ് പാസിലേക്കുള്ള യാത്ര നടക്കില്ല. നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ അവസാനം വരെ റോഹ്ട്ടാംഗ് പാസിലേക്കുള്ള റോഡ് അടച്ചിടും. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് മണാലി സന്ദര്‍ശിക്കാം. റോഹ്ട്ടാംഗ് പാസിലേക്ക് പ്രവേശിക്കാനാവശ്യമായ ഹിമാചല്‍ സര്‍ക്കാറിന്റെ അനുമതി ഓണ്‍ലൈന്‍ മുഖേന ലഭിക്കും. ഡിസംബര്‍ , ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് മഞ്ഞ് വീഴ്ച ശക്തമാവുന്നത്.
ഡല്‍ഹിയോ ചണ്ഡീഗഡോ പ്രധാന കേന്ദ്രമാക്കി യാത്ര പ്ലാന്‍ ചെയ്യാം. മണാലിക്കടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷനായ ചണ്ഡീഗഡില്‍ നിന്ന് റോഡ് മാര്‍ഗം മണാലിയിലെത്താന്‍ 308 കിലോമീറ്റര്‍ സഞ്ചരിക്കണം. ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമെല്ലാം ഹിമാചല്‍ പ്രദേശ് ടൂറിസം കോര്പ്പറേഷന് ബസുകളും പ്രൈവറ്റ് ബസുകളും ടാക്സികളും മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.
മണാലിയിലെത്തി ബൈക്ക് റൈഡ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വാടകക്ക് ബുള്ളറ്റുകളും മറ്റും റെഡിയാണ്. നാട്ടില്‍ നിന്ന് തന്നെ അല്‍പ്പം സാഹസികമായി സ്വന്തം ബൈക്കിലും കാറിലുമെല്ലാം പുറപ്പെടുന്നവരും ഉണ്ട്. തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള ജാക്കറ്റുകളും അവിടെയെത്തിയാല്‍ റൈഡ് നടത്താനുള്ള ബൈക്കുകളും ലഭ്യമാണ്.
ഡല്‍ഹിയില്‍ നിന്ന് 570 കിലോമീറ്റര്‍ സഞ്ചരിക്കണം മണാലിയിലെത്താന്‍ . താല്പര്യമുള്ളവര്ക്ക് ഷിംലയും ധര്‍മ്മശാലയും പ്ലാനില്‍ ഉള്‍പ്പെടുത്താം. ധര്‍മ്മശലായില്‍ തിബറ്റന്‍ മ്യൂസിയവും ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളും കംഗ്ര കോട്ടയും സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയവുമെല്ലാം സന്ദര്‍ശിക്കാം.മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്.
മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്വെള്ളത്തില്‍ കാല് നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില് എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.