മുടി കൂടുതല്‍ വരണ്ടുപോകുന്നതും രാസപദാര്‍ത്ഥങ്ങളുടെ അമിത ഉപഭോഗവും കാരണമാണ് മുടിയുടെ അറ്റം പിളരുന്നത്. വേനല്‍ ചൂടും മലിനീകരണവും ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ മുടിയുടെ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അറ്റം പിളരുന്നതു തടയാന്‍ ചെയ്യേണ്ട ചില കാര്യങ്ങളിതാ!
ഒരു മുട്ടുയും ഒരു ടീസ്പൂണ്‍ തേനും രണ്ട് മൂന്നു തുള്ളി ഒലിവ് ഓയിലും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടുക. അറ്റത്ത് നന്നായി പുരട്ടണം. 20 മിനിറ്റിനുശേഷം കഴുകി കളയാം.
ആവണക്കണ്ണ മുടിയുടെ അറ്റത്ത് പുരട്ടുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുക.
തേന്‍ മാത്രം മുടിയുടെ അറ്റത്ത് പുരട്ടുന്നതും അറ്റം പിളരുന്നത് തടയും. 45 മിനിറ്റ് തലയില്‍ പിടിപ്പിച്ചശേഷം കഴുകി കളയാം.
ഇതിനു പുറമേ ദിവസവും മുടി കഴുകുന്നത് ഒഴിവാക്കുക. മുടി ചീകുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കുക. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തലയിലും തലയോട്ടിയിലും എണ്ണ തേച്ചു പിടിപ്പിക്കുക.