Advertisement
D' Election 2019
ബി.ജെ.പി പതാകയെടുത്ത് ഷൂ തുടച്ചു; യു.പിയിലെ ജാന്‍പൂരില്‍ പോളിങ് ബൂത്തിന് മുന്‍പില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 12, 06:35 am
Sunday, 12th May 2019, 12:05 pm

ലഖ്‌നൗ: യു.പിയിലെ ഷഹ്ഗജഞ്ചില്‍ പോളിങ്ങിനിടെ സംഘര്‍ഷം. പോളിങ് ബൂത്തിന് പുറത്ത് ബി.ജെ.പി പതാകയെടുത്ത് ഒരാള്‍ ഷൂ തുടച്ചതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.

മരത്തിന് മുകളില്‍ കെട്ടിത്തൂക്കിയിട്ട ബി.ജെ.പിയുടെ കൊടിയെടുത്ത് ഒരു യുവാവ് അയാളുടെ കാലില്‍ കിടക്കുന്ന ഷൂ തുടയ്ക്കുകയായിരുന്നു. ഇത് ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയും യുവാവിനെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷിച്ചത്. ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ബി.ജെ.പി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് വ്യക്തമല്ല. സംസ്ഥാനത്ത് പോളിങ് സുഗമമായി നടക്കുന്നുണ്ടെന്നും അക്രമസംഭവങ്ങളൊന്നും ഇല്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.