കൊൽക്കത്ത: മുഖമൂടിയിട്ട മനുഷ്യന്റെ ഫോട്ടോ സ്നാപ്ചാറ്റ് വഴി അയച്ചതിനു ജെറ്റ് ഐർവേസ് യാത്രക്കാരനെ നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കൽക്കട്ടയിലെ സാൾട്ട് ലേക്ക് സ്വദേശിയായ യോഗ്വേദാന്ത പോഡർ എന്നയാളെയാണ് എയർപോർട്ടിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കൽക്കട്ട പൊലീസിന് കൈമാറി.
Also Read പരാതിയില്‍ കഴമ്പുള്ളതിനാലാണ് പി.കെ ശശിയെ സസ്‌പെന്‍ഡ് ചെയ്തത്: പി.കെ ശ്രീമതി
“തീവ്രവാദി”, “തകർക്കുക” എന്നീ വാക്കുകൾ ഫോട്ടോയോടൊപ്പം ഇയാൾ അയച്ചുവെന്നാണ് ഇയാളുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്നയാൾ പറയുന്നത്.മുംബൈയിലേക്ക് പോകുകയായിരുന്ന ജെറ്റ് എയർവേസ് “9W 472” എന്ന വിമാനത്തിൽ വെച്ചാണ് സംഭവം നടന്നത്. വിമാനം ഉയർന്നുപൊങ്ങാന് തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ഈ കാര്യം അടുത്തിരുന്നയാളുടെ ശ്രദ്ധയിൽ പെട്ടത്.
ഫോണിൽ പോഡർ അയക്കുന്ന സന്ദേശം ശ്രദ്ധയിൽപെട്ട സഹയാത്രികൻ പോഡർ അറിയാതെ രഹസ്യമായി വിവരം വിമാനത്തിലെ എയർ ഹോസ്റ്റസിനെ അറിയിക്കുകയായിരുന്നു. എയർ ഹോസ്റ്റസ് അപ്പോൾ തന്നെ വിമാനത്തിലെ കോക്ക് പിറ്റിലേക്ക് പോയി പൈലറ്റുമാരെ വിവരം അറിയിച്ചു. തുടർന്ന് വിമാനത്തിലെ പൈലറ്റുമാർ എയർ ട്രാഫിക് കോൺട്രോളറെ വിവരമറിയിച്ചു. ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ഇത് കാരണം പാർക്കിങ് സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.
Also Read ഞാന്‍ ഒരു ബി.ജെ.പിക്കാരനാണ് പക്ഷേ…. ചേട്ടന് അറിയുമോ
യോഗ്വേദാന്ത പോഡർ സുരക്ഷക്ക് ഭീഷണി ഉയർത്തിയോ എന്ന് നിഗമനം നടത്താൻ മറ്റു തെളിവുകൾ പരിശോധിക്കുകയാണ് പൊലീസ്. ഇത് മനസിലാക്കാൻ ഇയാളുടെ കുടുംബത്തെ പോലീസ് വിളിച്ച് വരുത്തി. പോഡർ ജോലിക്കുവേണ്ടിയുള്ള ഒരഭിമുഖവുമായി ബന്ധപ്പെട്ടാണ് മുംബൈക്ക് പോയതെന്നും, കൂട്ടുകാരുമായി പ്ലൈനിൽ വെച്ച് ഇയാൾ കുട്ടിക്കളി നടത്തുകയായിരുന്നുവെന്നും പോഡറിന്റെ അച്ഛൻ പറയുന്നു. ഏതായാലും വിമാനം യാത്രക്കാരുമായി മുംബൈക്ക് പുറപ്പെട്ടു.