ഗൂര്‍ഗോണ്‍: ഹരിയാനയിലെ ഗൂര്‍ഗോണില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
ഗൂര്‍ഗോണ്‍ സ്വദേശി ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. പ്രദേശവാസികളില്‍ ചിലരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ഇയാള്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. അന്ന് മുതല്‍ പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്റെ സഹോദരന്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആകാശിനെ ഒരു സംഘം ആളുകള്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ഗൂര്‍ഗോണിലെ ബാദ്ഷാപൂര്‍ ഗ്രാമത്തില്‍ വച്ചാണ് ആക്രമണം നടന്നത്.
ഭാര്യയുടെ വീട്ടില്‍ മാതാപിതാക്കളെ കാണാനായി പോയി മടങ്ങി വരവെയാണ് ആകാശിന് നേരെ ആക്രമണമുണ്ടായത്. തിരികെ വീട്ടിലേക്ക് മടങ്ങവെയാണ് ആകാശിനു നേരേ ആക്രമണമുണ്ടായത്.
ആകാശും പ്രതികളിലൊരാളുമായ അജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അജയ് സുഹൃത്തുക്കളെ വിളിച്ച് വരുത്തി ആകാശിനെ കമ്പുകളും കല്ലുകളും കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആകാശിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ആകാശ് ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട അജയ് അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അകാശിന്റെ സഹോദരന്‍ രാഹുല്‍ സിങ് പൊലീസിനോട് പറഞ്ഞു. ആകാശ് ഗ്രാമത്തില്‍ പ്രവേശിച്ചാല്‍ വെറുതെ വിടില്ലെന്നായിരുന്നു ഭീഷണിയെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക