| Wednesday, 1st April 2020, 2:57 pm

യുപിയില്‍ 25 കാരന്‍ മരിച്ചത് കൊവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്‌, യുവാവിനെ ആദ്യം ചികിത്സിച്ചത് ജനറല്‍ വാര്‍ഡില്‍, ചികിത്സ തേടിയത് യാത്രാവിവരങ്ങള്‍ നല്‍കാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യുപിയില്‍ 25 കാരന്‍ മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പരിശോധന ഫലം. മാര്‍ച്ച് 30് തിങ്കളാഴ്ചയാണ് യുവാവ് ഗൊരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്.  ഞായറാഴ്ചയാണ് യുവാവ് ഇവിടെ ചികിത്സക്കെത്തുന്നത്. കൊവിഡ് ബാധിച്ച മരിച്ചവരിലെ പ്രായം കുറഞ്ഞ വ്യക്തിയാണിദ്ദേഹം.

യു.പിയിലെ ബസ്തി ജില്ലാ ആശുപത്രിയിലാണ് യുവാവ് ആദ്യം ചികിത്സ തേടിയത്. ചികിത്സ തേടിയത് യാത്രവിവരങ്ങള്‍ നല്‍കാതൊണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
ചികിത്സയ്‌ക്കെത്തിയപ്പോള്‍ യുവാവിനെ ജനറല്‍ വാര്‍ഡിലാണ് കിടത്തിയതെന്നും ഇവര്‍ പറയുന്നു.

ബസ്തി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവ് അടുത്തിടെ മുംബൈയിലും ഹൈദരാബാദിലും യാത്രചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഡോക്ടരോട് പറഞ്ഞിരുന്നില്ല. അതിനാല്‍ കൊവിഡ് ആണെന്ന് സംശയിക്കാതിരിക്കുകയും ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഒരു മാസത്തോളമായി സുഖമില്ല എന്നാണ് ഞങ്ങളോട് പറഞ്ഞത്. യാത്രാ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തെ കൊവിഡ് വാര്‍ഡിലേക്കു മാറ്റുമായിരുന്നു.,’ ബസ്തി ജില്ലാ ആശുപത്രിയിലെ ഡോ. ഒ.പി സിംഗ് പറഞ്ഞു.

ബസ്തി ആശുപത്രിയില്‍ നിന്നാണ് യുവാവിനെ ഗൊരഖ് പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ബി.ആര്‍ഡിയില്‍ വെച്ച് ഇദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് ഉറപ്പിക്കാനായി  ലക്‌നൗവിലെ കിംഗ്‌സ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അയക്കുകയും ഇവിടെ നിന്ന് യുവാവിന് കൊവിഡ് ആണെന്ന് ബുധാനാഴ്ച റിപ്പോര്‍ട്ട് വരുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുവാവ് മരിക്കുന്നത്. കൊവിഡ് ബാധിച്ച് യു.പിയിലെ ആദ്യ മരണമാണ് യുവാവിന്റേത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബസ്തി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാകരും ചികിത്സയ്‌ക്കെത്തിയ രോഗികളും ആശങ്കയിലാണ്. യു.പിയില്‍ ഇതുവരെ 105 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more