ബെംഗളൂരു: യുവാവിനെ നഗ്നനാക്കി പൊതുനിരത്തിലൂടെ നടക്കാന്‍ ഭീഷണിപ്പെടുത്തി. നിരവധി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. യുവാവിനെ പൊതു നിരത്തില്‍ വെച്ച് വസ്ത്രം അഴിക്കാന്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും പിന്തുടരുകയും ചെയ്ത വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഒരു മാസം മുമ്പിറങ്ങിയ വീഡിയോ സമീപകാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് പവന്‍ ഗൗഡ എന്ന് ക്രിമിനല്‍ നേതാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട യുവാവിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തിലെ പൊതുനിരത്തില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ജീവന്‍ വേണമെങ്കില്‍ വസ്ത്രം നിരത്തില്‍ ഉപേക്ഷിക്കണമെന്നും യുവാവിനോട് ഗൗഡ പറഞ്ഞതായാണ് വിവരം. ക്രിമിനല്‍ നേതാവും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ ഉപദ്രവിക്കുകയായിരുന്നു.
എന്നാല്‍ അക്രമിക്കപ്പെട്ടയാള്‍ നിലവില്‍ പരാതി നല്‍കിയിട്ടില്ല. ഇയാളെയും പ്രതിയെയും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനിടെ നഗരത്തിലെ കാമാക്ഷി പാളയം എന്ന് സ്ഥലത്തുവെച്ചും പ്രതി മറ്റൊരാളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണവുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ക്രമസമാധാനനിലയുടെ അഭാവം ചര്‍ച്ചയായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: man was threatened to walk strip in public; police registered case