ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍
Kerala News
ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 11:12 pm

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തന്റെ പേരില്‍ തൃശൂര്‍ സ്വദേശി സനീഷി(45)നെയാണ് പൊലീസ് പിടികൂടിയത്.

മംഗലാപുരത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമമുണ്ടയത്. തലശേരിയില്‍ നിന്നാണ് അക്രമി ട്രെയിനില്‍ കയറിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്ക് അക്രമം നേരിടേണ്ടിവന്നത്.

വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസ് പ്രതിയുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ ഒരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.