|

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഇരവിപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി പെട്രോളൊഴിക്കുകയായിരുന്നു. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

സംഭവത്തില്‍ വര്‍ക്കല സ്വദേശി ഷിനുവിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിനുവിനെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പൊലീസുകാരിയെ സഹപ്രവര്‍ത്തകന്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയിരുന്നു.ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ അജാസായിരുന്നു വനിതാ പൊലീസുകാരിയായ സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്.

സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനും പൊള്ളലേറ്റിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന് അജാസ് മൊഴി നല്‍കി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest Stories