| Tuesday, 13th June 2017, 9:44 am

സ്മൃതി ഇറാനിക്ക് നേരെ വളകളെറിഞ്ഞ് പ്രതിഷേധം; എറിഞ്ഞയാളുടെ ഭാര്യയ്ക്ക് വള സമ്മാനമായി നല്‍കാമെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അംറേലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ വളകളെറിഞ്ഞ് പ്രതിഷേധം. ഗുജറാത്തിലെ അംറേലിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വന്ദേമാതരം എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വളയെറിഞ്ഞത്.

സംഭവത്തില്‍ ഖേതന്‍ കാശ്വാലയെ (20) പോലീസ് പിടികൂടി. അംറേലി ജില്ലയിലെ മോട്ട ബന്ദാരിയ പ്രദേശത്തുകാരനാണ് ഖേതന്‍. വളയെറിഞ്ഞതിലൂടെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് പ്രതീകാത്മകമായി ആവശ്യപ്പെടുകയായിരുന്നു കേതന്‍ എന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ്സ് നേതാവ് പറയുന്നത്.


Dont Miss ‘എം.എല്‍.എമാരെ കൂടെനിര്‍ത്താനായി ശശികല സ്വര്‍ണ്ണവും പണവും നല്‍കി’; തമിഴ്‌നാട്ടിലെ എം.എല്‍.എമാര്‍ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി 


മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷപരിപാടികളില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

വേദിയില്‍ നിന്ന് അകലെയായുള്ള ഇരിപ്പിടത്തില്‍ നിന്ന് ഖേതന്‍ പൊടുന്നനെ എഴുന്നേറ്റ് രണ്ട് മൂന്നു വളകള്‍ സ്മൃതി ഇറാനിക്ക് നേരെ എറിയുകയായിരുന്നെന്ന് പോലീസ് പറയുന്നു.

എന്നാല്‍ ഖേതനെ പിടിച്ച പോലീസുകാരോട് അയാളെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം വളയെറിയട്ടെയെന്നും ആ വള അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് താന്‍ സമ്മാനമായി നല്‍കുമെന്നും സ്മൃതി ഇറാനി മൈക്കിലൂടെ പൊലീസുകാരോട് വിളിച്ചു പറയുകയായിരുന്നു.

We use cookies to give you the best possible experience. Learn more