Advertisement
national news
പോത്തിറച്ചി കൊണ്ടുവന്നതിന് യുവാവിന് നേരെ ആക്രമണം; ബൈക്ക് തകർത്ത് ഹിന്ദുത്വവാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 21, 02:30 am
Wednesday, 21st September 2022, 8:00 am

ബെംഗളുരു: ആ​ന്ധ്ര​പ്ര​ദേ​ശി​ൽനി​ന്ന് ബെംഗ​ളൂ​രു​വി​ലേ​ക്ക് പോ​ത്തി​റ​ച്ചി കൊ​ണ്ടു വരാൻ ശ്രമിച്ച യുവാവിന്റെ ബൈക്ക് തകർത്തു. സംഭവത്തിൽ ഇറച്ചി കൊണ്ടുവന്നയാളെയും അക്രമി സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളുരു ദോഡ്ഡബെല്ലാപുര സ്വദേശിയായ യുവാവാണ് ഇറച്ചി കൊണ്ടുവന്നതിന് അറസ്റ്റിലായത്.

ദോഡ്ഡബെല്ലാപുര സ്വദേശി ഹിദായത്തുള്ള ആണ് അറസ്റ്റിലായത്. കൂടാതെ ഇദ്ദേഹത്തെ ആക്രമിച്ച നാലം​ഗ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

80 കിലോ പോത്തിറച്ചി ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നടന്ന ചടങ്ങിന് വേണ്ടിയാണ് ഇറച്ചി കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു.

ദോഡ്ഡബെല്ലാപുരയിൽ വച്ച് ഹിദായത്തുള്ളയുടെ വാഹനം മറിഞ്ഞിരുന്നു. ഇതിനിടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഇറച്ചി റോഡിലേക്ക് വീഴുന്നത്. ഇത് കണ്ടു നിന്ന ഹിന്ദുത്വവാദികളെത്തി ഹിദായത്തുള്ളയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഇതോടെ ഹിദായത്തുള്ള സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. അക്രമി സംഘം പിന്നീട് ഇയാളുടെ ബൈക്ക് നശിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു.

Content Highlight: Man thrashed for carrying beef in bengaluru