40 ലിറ്റര്‍ ടാങ്കില്‍ 49 ലിറ്റര്‍ പെട്രോളടിച്ചിട്ടും നിറഞ്ഞില്ല; ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി
Fraud
40 ലിറ്റര്‍ ടാങ്കില്‍ 49 ലിറ്റര്‍ പെട്രോളടിച്ചിട്ടും നിറഞ്ഞില്ല; ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ തട്ടിപ്പിനെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th May 2018, 8:20 pm

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ പമ്പില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് സംശയിച്ച് തെളിവ് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ ഭീഷണി.
തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് മീറ്ററില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന് ആരോപിച്ച ചിറപറമ്പില്‍ അനിഷ് ജോയ് എന്ന യുവാവിനെതിയാണ് ഭീഷണി ഉയര്‍ന്നത്.

കഴിഞ്ഞ ഏപ്രില്‍ 7ന് തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തെ കൊക്കൊ ആറ്റിപ്ര ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് സുഹൃത്തിന്റെ 40 ലിറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലിറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുള്‍ടാങ്ക് ആയില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ പെട്രോളിന് വിലകൂടിയത് മക്കള്‍ അറിഞ്ഞില്ലെ എന്ന് പരിഹസിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.


Read | ‘പ്ലീസ് എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ’; സമരത്തിനിടെ അറസ്റ്റ് ചെയ്യാനായി പോലീസുകാരന്റെ കൈ വിടാതെ പിടിച്ച് എം.എം ഹസന്‍ (വീഡിയോ)


തുടര്‍ന്ന്, ഇന്നലെ അതേ വാഹനത്തിലെ ഡീസല്‍ മുഴുവന്‍ ഊറ്റിയശേഷം മറ്റൊരു പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് ഡീസല്‍ നിറച്ചപ്പോള്‍ പരമാവധി 43.21 ലിറ്റര്‍ ഡീസല്‍ മാത്രമേ നിറയ്ക്കാന്‍ കഴിയുള്ളൂ എന്നും വ്യക്തമായതോടെ അനിഷ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇരു പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം ഫേസ്ബുക്കില്‍ തന്റെ സംശയം അനിഷ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

“സുഹൃത്തുക്കളെ..
തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പംബ്(കൊക്കോ ആറ്റിപ്ര) ഉപഭോക്താക്കളെ ചതിക്കുകയാണോ എന്ന സംശയമാണ് ഞാന്‍ ഈ പോസ്റ്റ് ഇടുവാനുണ്ടായ സാഹചര്യം.
എന്റെ സുഹൃത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ 7-ആം തിയതി ടി പംബില്‍നിന്നും തന്റെ കാറിനു (elite i20 facelift) ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കുവാന്‍ ഇടയായി. അവര്‍ 49.10ഹേൃ അടിച്ചിട്ടും ടാങ്ക് നിറയുന്നില്ല. അവിടെ ചെല്ലുമ്പോള്‍ ഏകദേശം 6-7 ലിറ്റര്‍ ടാങ്കില്‍ ഉണ്ടായിരുന്നു. ഹ്യുണ്ടായി സര്‍വീസ് സെന്റെര്‍ ഉള്‍പെടെ പലയിടത്തും വിളിചുചോദിച്ചപ്പോ 40-45ഹേൃ ഒക്കെ ആണ് പറയുന്നത് കപ്പാസിറ്റി. വിശദമായി അന്വേഷിച്ചപ്പോള്‍ 40ഹേൃ ആണ് കപ്പാസിറ്റി എന്നും 45 വരെ അടിക്കാന്‍ സാധിക്കുമെന്നും അറിഞ്ഞു. ഇതെന്താണ് എന്നു ചോദിച്ചപ്പോ ഡീസല്‍ അടിച്ച ചേച്ചി ചോദിക്കുവ ഡീസലിന് വില കൂടിയത് മക്കള്‍ അറിഞ്ഞില്ലേ എന്ന്(വളിച്ച കോമടി). അതിനുശേഷം ഇന്നലെ , മെയ് 6-ആം തിയതി ഞങ്ങള്‍ വണ്ടിയിലെ ഡീസല്‍ ഏകദേശം മുഴുവന്‍ തീര്‍ത്ത ശേഷം തൊടുപുഴ ബെസ്റ്റ് ഫ്യുവല്‍സില്‍(ഇന്ത്യന്‍ ഓയില്‍) നിന്നും വീണ്ടും ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചു. ഞങ്ങള്‍ മാക്‌സിമം വണ്ടി ഷേക്ക് ചെയ്തു കുത്തി നിറച്ചു അടിച്ചിട്ടും 43.21ഹേൃ അടിക്കാന്‍ സാധിച്ചൊള്ളൂ.
പ്രിയ സുഹൃത്തുക്കളേ, കൊക്കോ ആറ്റിപ്ര പമ്പ്കാര്‍ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇതിനെതിരെ എന്തുചെയ്യണം എന്ന് പറഞ്ഞു തരാമോ?
ബില്ലിന്റെയും, കാറിന്റെയും, ഡീസല്‍ ഫില്‍ ചെയ്യുന്നതിന്റെയും ഫോട്ടോ ഒപ്പം ചേര്‍ക്കുന്നു.” – എന്നാണ് അനിഷ് ഫേസ്ബുക്കില്‍ കുറിച്ചത്.


Read | ബാബു കൊല്ലപ്പെട്ടത് മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചിതിനെന്നു ആര്‍.എസ്.എസ് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെയുള്ള പ്രസംഗം


ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് സമാന അനുഭവം പങ്കുവച്ച് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. ഈ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ മൈലേജ് കുറവ് അനുഭവപ്പെടുന്നു എന്ന് നിരവധിപേര്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

ഹ്യൂണ്ടായ് ഐ.20 മോഡലുകള്‍ക്ക് 40 ലിറ്റര്‍ മുതല്‍ 45 ലിറ്റര്‍ വരെയാണ് ഡീസല്‍ ടാങ്ക് ശേഷി എന്ന് ഡൂള്‍ന്യൂസ് ഉറപ്പ് വരുത്തിയിട്ടുണ്ട്.

എന്നാല്‍, സംശയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് തനിക്കെതിരെ ഭീഷണി ഉയര്‍ന്നെന്ന് അനിഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തുകളയും”- എന്നാണ് പെട്രോള്‍ പമ്പില്‍ നിന്നെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ തന്നോട് പറഞ്ഞതെന്ന് അനിഷ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ കേസ് നല്‍കാനിരിക്കുകയാണ് അനീഷ്.