തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
കുഴിഞ്ഞുംവിള സ്വദേശി മീനയെ ആണ് ഭര്‍ത്താവ് ഷാജി കൊലപ്പെടുത്തിയത്.
മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ മരണപ്പെടുകയായിരുന്നു.
മീനയുടെ മുഖത്തും കഴുത്തിലും വെട്ടേറ്റിട്ടുണ്ട്. സംഭവം നടന്ന ശേഷം ഷാജി പാറശാല പൊലീസില്‍ കീഴടങ്ങിയിരുന്നു.
മദ്യപിക്കാന്‍ പണം നല്‍കാത്തതിനാണ് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് മക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.