മുംബൈ: ലോക് ഡൗണ്‍ സമയത്ത് കമ്പനിയുടെ പണം ഉപയോഗിച്ച് ദല്‍ഹിയില്‍ താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ കോത്റൂഡില്‍ 30 കാരനെ തട്ടിക്കൊണ്ടുപോയി തൊഴിലുടമ ശാരീരികമായി ഉപദ്രവിക്കുകയും ജനനേന്ദ്രിയത്തില്‍ സാനിറ്റൈസര്‍ തളിച്ചതായും പരാതി.
ജൂണ്‍ 13, ജൂണ്‍ 14 തീയതികളില്‍ കമ്പനിയുടെ ഓഫീസിലാണ് സംഭവം നടന്നതെന്നാണ് ആരോപണമുണ്ടെങ്കിലും ജൂലൈ 2 നാണ് പൌഡ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തിന്റെ മാനേജരായി പരാതിക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നു.
മാര്‍ച്ചില്‍ ഔദ്യോഗിക ജോലികള്‍ക്കായി ദല്‍ഹിയില്‍ പോയിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങിപ്പോയി.
പരാതിക്കാരന്‍ ദല്‍ഹിയിലെ ഒരു ലോഡ്ജില്‍ താമസിക്കുകയും ഓഫീസ് നല്‍കിയ പണം ചെലവഴിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് 7 ന് പൂനെയില്‍ തിരിച്ചെത്തിയ ശേഷം, പരാതിക്കാരന്റെ തൊഴിലുടമ 17 ദിവസത്തേക്ക് ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാല്‍ ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ഫോണും ഡെബിറ്റ് കാര്‍ഡും ജ്യാമത്തിന് വെച്ചു”എഫ്.ഐ.ആര്‍ ല്‍ പറയുന്നു.
ജൂണ്‍ 13 ന് കമ്പനിയുടെ ഉടമയും സഹായിയും പരാതിക്കാരന്‍ ചെലവഴിച്ച പണം ആവശ്യപ്പെടുകയും കമ്പനിയുടെ ഓഫീസില്‍ തടവിലാക്കുക്കയും ചെയ്തു.
ഉടമയും മറ്റ് രണ്ട് ആള്‍ക്കാരും ചേര്‍ന്ന് അടിക്കുകയും സ്വകാര്യ ഭാഗത്ത് സാനിന്റൈസര്‍ തളിക്കുക്കയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
പിന്നീട് പരാതിക്കാരന്‍ തന്നെ സ്വയം ആശുപത്രിയിലെത്തി അഡ്മിറ്റായി. സംഭവത്തില്‍ തുടരന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ