ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സൈന്യം യുവാവിനെ ആളുമാറി വെടിവെച്ചുകൊന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചങ്ലാങ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് തിംങ്ടു ങേമു എന്ന 35 കാരന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.
Also read സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി; കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും പെണ്‍കുട്ടി
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യം യുവാവിന് നേരെ നിറയൊഴിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പരിശോധനക്കിറങ്ങിയ 21 പാര സ്പെഷ്യല്‍ ഫോഴ്സിന്റെ വെടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്.
സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ തെറ്റിദ്ധാരണമൂലം വെടിവയ്ക്കുകയായിരുന്നെന്ന് സൈന്യം വ്യക്തമാക്കി.
You must read this മൂന്നൂറാം അങ്കത്തിനിറങ്ങിയ യുവരാജിന് ടീമിന്റെ ആദരം; ഉപഹാരം നല്‍കിയത് യുവിടെ ‘പ്രിയ നായകന്‍’
ഉള്‍ഫ, എന്‍.എസ്.സി.എന്‍-കെ തീവ്രവാദികളുടെ കേന്ദ്രമായ ഇവിടെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നുണ്ട്. ഇന്നലെ രാത്രി നടന്ന തെരച്ചിലിനിടയിലായിരുന്നു പ്രദേശവാസിയെ തെറ്റിദ്ധാരണ മൂലം സൈന്യം വെടിവെച്ച് കൊന്നത്.