ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജവാറില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തിയ ശേഷം നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും തടയാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഉത്തര്‍ പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയിലാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി 1.30 ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എട്ടംഗ കുടുംബം.
വഴിയില്‍ ആണി വിതറി വാഹനം നിര്‍ത്തിച്ച ശേഷമാണ് അഞ്ചംഗ സംഘം അക്രമണം അഴിച്ച് വിട്ടത്.
Dont Miss ഇസ്‌ലാമോഫോബിയ ഒരു മിഥ്യയല്ല; മുംബൈയില്‍ അറസ്റ്റിലായ ഈ മുസ്‌ലിം വിദ്യാര്‍ഥികള്‍ തെളിവ്
അക്രമി സംഘം തോക്ക് ചൂണ്ടി കാറിലുണ്ടായിരുന്നവരെ കൊള്ളയടിക്കുകയും ഇതിന് ശേഷം സ്ത്രീകളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ഉപദ്രവിക്കാനും തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മധ്യവയസ്‌കന്‍ ഇത് എതിര്‍ത്തതോടെ പ്രകോപിതരായ അക്രമി സംഘം ഇയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് സംഘം അറിയിച്ചു. ജേവര്‍ നിയോജക മണ്ഡലം എം.എല്‍.എ കുടുംബാംഗങ്ങലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ബുലന്ദ്ശ്വറില്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും 13കാരിയായ മകളേയും ഒരു കൂട്ടം അക്രമികള്‍ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാറിലുണ്ടായിരുന്നു അഞ്ചുപേരെയും മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം കെട്ടിയിട്ടായിരുന്നു അമ്മയേയും മകളേയും ഉപദ്രവിച്ചത്.