|

ഗൂഗിള്‍ ജീവനക്കാരനാണെന്ന് പറഞ്ഞ് അമ്പതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനാണെന്ന് പറഞ്ഞ് അമ്പതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഹമ്മദാബാദിലാണ് സംഭവം നടന്നത്. സന്ദീപ് ശര്‍മ്മ എന്നയാളാണ് വ്യാജപേരില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.

അഹമ്മദാബാദ് സൈബര്‍ സെല്‍ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളില്‍ നിന്നും 30 സിം കാര്‍ഡ്, 4 ഫോണുകള്‍, 4 വ്യാജ ഐഡി കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.

ഐ.ഐ.എം ഹൈദരാബാദില്‍ നിന്ന് ബിരുദമെടുത്തശേഷം ഗൂഗിളില്‍ എച്ച്.ആര്‍ മാനേജരായി ജോലി നോക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളെ പീഡിപ്പിച്ചത്.

മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് സ്ത്രീകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പീഡനം. വിഹാന്‍ ശര്‍മ്മ, ആകാശ് ശര്‍മ്മ, പ്രതീക് ശര്‍മ്മ എന്നീ പേരുകളില്‍ ഇയാള്‍ മാട്രിമോണിയല്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ നിന്നും പരിചയപ്പെടുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

ലൈംഗികമായി പീഡിപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ ആഭരണവും പണവും തട്ടി ഇയാള്‍ പോകുമെന്നാണ് ഇപ്പോള്‍ ലഭിച്ച പരാതി. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം അതുപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുമായിരുന്നു.

ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം നടത്തിയതായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐ.ഐ.എം ഹൈദരാബാദിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Man Raped Girls By Using Google Id