ഓണ്‍ലൈന്‍ പൈറസി: അമേരിക്കന്‍ പൗരന് 1.5 മില്യണ്‍ ഡോളര്‍ പിഴ
Big Buy
ഓണ്‍ലൈന്‍ പൈറസി: അമേരിക്കന്‍ പൗരന് 1.5 മില്യണ്‍ ഡോളര്‍ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2012, 12:47 pm

ന്യൂദല്‍ഹി: ഫയല്‍ ട്രാന്‍സ്ഫറിങ് സൈറ്റായ ബിറ്റ് ടൊറന്റിലൂടെ വീഡിയോകള്‍ കോപ്പി ചെയ്ത അമേരിക്കന്‍ പൗരന് കോടതി 1.5 മില്യണ്‍ ഡോളറിന്റെ പിഴ വിധിച്ചു.

അമേരിക്കയില്‍ ഓണ്‍ലൈന്‍ പൈറസിക്ക് വിധിക്കുന്ന ഏറ്റവും ഉയര്‍ന്ന പിഴയാണ് ഇത്. ഒരു അഡല്‍ട്ട് എന്റര്‍ടൈയ്ന്‍മെന്റ് കമ്പനിയുടെ സൈറ്റില്‍ നിന്നായിരുന്നു വീഡിയോ ഡൗണ്‍ലോഡ് ചെയ്തത്.[]

ഏതാണ്ട് 3,449 തവണയാണ് ഇയാള്‍ ഡൗണ്‍ലോഡ് ചെയ്തത്. ഒരു ഡൗണ്‍ലോഡിന് 435 ഡോളര്‍ വെച്ച് 1.5 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കുകയായിരുന്നു.

നേരത്തേയും ഇത്തരത്തില്‍ ഓണ്‍ലൈന്‍ പൈറസിക്ക് അമേരിക്കന്‍ കോടതി പിഴ ഈടാക്കിയിരുന്നു. ബിറ്റ്‌ടൊറന്റ് വഴിയുള്ള ഓണ്‍ലൈന്‍ പൈറസി ഇതിനുമുമ്പും നടന്നിരുന്നു.

വീഡിയോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള എമ്പഡഡ് കോഡ് പിന്തുടര്‍ന്നാണ് ഹാക്കര്‍മാരെ കണ്ടെത്തുന്നത്.