ഭൂവനേശ്വര്‍: ഒഡീഷയില്‍ പാഴ്‌സല്‍ വന്ന പെട്ടിയില്‍ മൂര്‍ഖന്‍ പാമ്പ്. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ എല്‍ ആന്‍ഡ് ടി ജീവനക്കാരനായ എസ്. മുത്തുകുമാരനാണ് പെട്ടി പൊളിക്കുന്നതിനിടെ 3-4 അടി നീളമുള്ള പാമ്പിനെ കണ്ട് ഞെട്ടിയത്.
ഗുണ്ടൂരില്‍ നിന്ന് കൊറിയര്‍ സ്ഥാപനമായ ‘അഗര്‍വാള്‍ പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്’ വഴിയാണ് മുത്തുകുമാരന് പാഴ്‌സല്‍ വന്നത്. ആഗസ്റ്റ് 9നാണ് ഇത് പാക്ക് ചെയ്തത്.
സാധനങ്ങള്‍ക്കൊപ്പം മൂര്‍ഖനെയും കണ്ട് ഞെട്ടിയെന്ന് മുത്തുകുമാരന്‍ ഒഡീഷ സണ്‍ ടൈംസിനോട് പറഞ്ഞു. പാഴ്‌സല്‍ എത്തിച്ച സ്ഥലത്ത് നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും അദ്ദേഹം പറഞ്ഞു.
മുത്തുകുമാരന്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ പുറത്തെടുത്ത് സമീപത്തുള്ള വനത്തിലേക്ക് തുറന്നു വിട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം മൊഹാലിയില്‍ ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്ത സിവില്‍ എന്‍ജിനീയര്‍ക്ക് അലക്കു സോപ്പ് അയച്ച സംഭവത്തില്‍ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിനും കൊറിയര്‍ കമ്പനിയ്ക്കും ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.