ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച ഭാര്യയുടെ മുഖത്തേക്ക് ഇയാള്‍ ആസിഡ് ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയെ ശുദ്ധീകരിക്കാനാണ് താന്‍ ആസിഡ് ഒഴിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
ഭഗല്‍പൂര്‍ സ്വദേശിയായ സോനു ഹരിജനാണ് സ്വന്തം ഭാര്യയെ സുഹൃത്തുക്കളെ ഉപയോഗിച്ച് ബലാത്സംഗം ചെയ്തത്. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി മൊസാഹ്ദിപൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍ ഝാ പറഞ്ഞു.
സംഭവം ഗൗരവതരമായി കാണുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്, അദ്ദേഹം പറഞ്ഞു.
ഒരു മാസം മുമ്പാണ് ചൂതുകളിയില്‍ തനിക്ക് പരാജയം സംഭവിച്ചതെന്നും ഇതിന്റെ ഭാഗമായാണ് ഭാര്യയോട് വിജയിച്ച തന്റെ സുഹൃത്തുക്കളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പന്തയത്തിലെ വ്യവസ്ഥ പ്രകാരം ഭാര്യയെ ഒരു മാസത്തേക്ക് വിജയിച്ച സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കണമായിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഇതിനു സമ്മതിച്ചില്ലെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും പ്രതി പറഞ്ഞു.
അതേസമയം ഗുരുതരമായി പരിക്കേറ്റ യുവതിയെ ആരുമറിയാതെ ചികിത്സിച്ചുവരികയായിരുന്നു. പ്രതിയുടെ ചില ബന്ധുക്കള്‍ തന്നെയാണ് യുവതിയ്ക്ക് ചികിത്സകള്‍ നടത്തിയത്. വീടിനുള്ളില്‍ പൂട്ടിയിട്ടാണ് ചികിത്സിച്ചിരുന്നത്.
ഇക്കഴിഞ്ഞ ദിവസം അവിടെ നിന്നും രക്ഷപ്പെട്ട യുവതി ലോധിപൂരിലുള്ള തന്റെ സ്വന്തം വീട്ടിലെത്തി പിതാവിനോട് താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക