മുംബൈ: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഫോണ്‍കോളുകളിലൂടെ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചുള്ള ഇത്തരമൊരു കോളിലൂടെ മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.3 ലക്ഷം രൂപ.
കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശിയായ ശാശ്വത് ഗുപ്തയെന്ന യുവാവിനാണ് 1.3 ലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിനിരയായ കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സാലറി അക്കൗണ്ടില്‍ നിന്നും തനിക്ക് 1.3 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് അദ്ദേഹം പറയുന്നത്.
തട്ടിപ്പിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: “എയര്‍ടെല്ലില്‍ നിന്നാണെന്നും പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചു. ആധാര്‍ കാര്‍ഡും സിമ്മുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ എന്റെ സിം ഡിയാക്ടിവേറ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നോട് സിം കാര്‍ഡ് നമ്പര്‍ 121 (എയര്‍ടെല്ലിന്റെ ഔദ്യോഗിക സര്‍വ്വീസ് നമ്പര്‍) ലേക്ക് മെസേജ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്റെ സിം ഉടന്‍ റിയാക്ടിവേറ്റ് ചെയ്യാമെന്നും പറഞ്ഞു. അയാള്‍ക്ക് എന്റെ സിം ക്ലോണ്‍ ചെയ്തുകൊണ്ട് ഞാന്‍ ഇതുവരെ സമ്പാദിച്ച എല്ലാ പണവും സ്ഥിരനിക്ഷേപം അടക്കം തട്ടിയെടുക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.” അദ്ദേഹം പറയുന്നു.
ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഏറെ സുരക്ഷയുണ്ട് എന്നതായിരുന്നു അതുവരെയുളള തന്റെ ധാരണ. അക്കൗണ്ട് ബ്രേക്ക് ചെയ്യണമെങ്കില്‍ ഒരാള്‍ക്ക് അക്കൗണ്ട് ഡീറ്റെയില്‍സോ ഡെബിറ്റ് കാര്‍ഡോ പോലുള്ള വിവരങ്ങള്‍ വേണമെന്നായിരുന്നു അതുവരെ താന്‍ ധരിച്ചിരുന്നത്. എന്നാല്‍ നമ്മുടെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുകയെന്നത് ഇത്രയും എളുപ്പമായ കാര്യമാണെന്ന് മനസിലായപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു.
ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക പിന്‍വലിച്ചകാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഐ.സി.ഐ.സി.ഐ ബാങ്കിന് ശേഷിക്കുന്ന ബാലന്‍സ് സംരക്ഷിക്കാനായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ബ്രാഞ്ചുമായും കസ്റ്റമര്‍ കെയറുമായും ബന്ധപ്പെട്ട് സര്‍വ്വീസ് റിക്വസ്റ്റ് നല്‍കി 18 മണിക്കൂറിനുശേഷവും ബാങ്കിന് തന്റെ അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത് പിറ്റേദിവസവും തട്ടിപ്പുകാരന് പണം തട്ടാന്‍ സഹായകരമായെന്നും അദ്ദേഹം ആരോപിക്കുന്നു.
തന്റെ പണം സംരക്ഷിക്കുന്നതില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് പരാജയപ്പെട്ടതാണ് തനിക്കുണ്ടായ നഷ്ടത്തിന് കാരണമെന്നു പറഞ്ഞ അദ്ദേഹം ഈ സംഭവത്തില്‍ തനിക്കു നഷ്ടപ്പെട്ട മുഴുവന്‍ തുകയും ബാങ്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഐ.സി.ഐ.സി.ഐ ബാങ്ക് കാര്യം പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ഗുപ്തയോട് തട്ടിപ്പുകാരന്‍ സിം കാര്‍ഡ് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ അതെന്താണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വിളിച്ചയാള്‍ അദ്ദേഹത്തിന് ഒരു നമ്പര്‍ അയച്ചു. അയാളില്‍ സംശയം തോന്നാത്ത ഗുപ്ത തനിക്കു ലഭിച്ച നമ്പര്‍ കൃത്യമായി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഇയാള്‍ ഗുപ്തയുടെ സിം ഡിയാക്ടിവേറ്റ് ചെയ്യുകയും ഗുപ്ത അയച്ചുനല്‍കിയ നമ്പര്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. ഇതുവഴിയാണ് അയാള്‍ പണം തട്ടിയെടു