കൊല്ലത്ത് സ്വത്തിന്റെ പേരില്‍ മകന്‍ അമ്മയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സംഭവം നടന്നത് ഒരുമാസം മുന്‍പ്
Kerala News
കൊല്ലത്ത് സ്വത്തിന്റെ പേരില്‍ മകന്‍ അമ്മയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടി; സംഭവം നടന്നത് ഒരുമാസം മുന്‍പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 11:42 am

കൊല്ലം: കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കൊഴിച്ചുമൂടി. ചെമ്മാമുക്ക് വി.ടി നഗര്‍ സ്വദേശി സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നിട്ട് ഒരു മാസത്തിലേറെയായി.

മൃതദേഹം വീട്ടുവളപ്പിലാണ് കുഴിച്ചുമൂടിയത്. കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന കുട്ടന്‍ എന്നയാളെ പൊലീസ് തിരഞ്ഞുവരികയാണ്. ഒരുവീട്ടിലാണ് സുനിലും സാവിത്രിയമ്മയും താമസിച്ചിരുന്നത്.

രണ്ടരലക്ഷം രൂപയ്ക്കു വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വത്തിന്റെ പേരില്‍ മകന്‍ അമ്മയെ ഉപദ്രവിക്കാറുള്ളതായി നാട്ടുകാരും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മയെ കാണാതായതോടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചുമുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. ഇതിനു പിറകെ സുനിലും അമ്മയെ കാണാനില്ലെന്ന പരാതി നല്‍കി.

അമ്മ ഇടയ്ക്കിടെ ഇങ്ങനെ പോകാറുണ്ടെന്നും പിന്നീട് കുറച്ചുകഴിഞ്ഞ് വരുമെന്നും എന്നാല്‍ ഇത്തവണ വൈകുന്നുവെന്നുമായിരുന്നു പരാതി അന്വേഷിക്കുന്നതിനിടെ സുനില്‍ നല്‍കിയ മൊഴി. സുനില്‍ മറ്റൊരു കൊലക്കേസിലെ പ്രതിയാണ്. ആ കേസിലിപ്പോള്‍ വിചാരണ നേരിടുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതറിഞ്ഞതോടെയാണ് പൊലീസിന് സംശയം വന്നതും വീട്ടില്‍ച്ചെന്ന് പരിശോധന നടത്തിയതും. പരിശോധനയ്ക്കിടെ വീട്ടുമുറ്റത്തെ മണ്ണ് മാറിക്കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അതോടെയാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.

ദിവസവും മദ്യപിച്ചെത്തി സുനില്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാവാം സാവിത്രിയമ്മ മരിച്ചതെന്നാണു പ്രാഥമിക വിവരം.