[]അബുദാബി: പരിഹാസ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത അമേരിക്കന്‍ പൗരന്‍ യു.എ.ഇയില്‍ ഒരു വര്‍ഷം കടിന തടവിന് ശിക്ഷ. യു.എസ് ഹിപ് ഹോപ് അനുകരിക്കാന്‍ ശ്രമിക്കുന്ന യു.എ.ഇ പൗരന്റെ വീഡിയോ അപ്‌ലോഡ് ചെയ്തതിനാണ് ശിക്ഷ.
20 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വിവാദമുണ്ടാക്കിയത്. ഷസീല്‍ കാസിം എന്ന 29 കാരനാണ് ഒരു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. വീഡിയോ തുടങ്ങുമ്പോള്‍ തന്നെ കഥാസന്ദര്‍ഭം സാങ്കല്‍പ്പികമാണെന്നും യു.എ.ഇ പൗരന്മാരെ അപമാനിക്കാനല്ലെന്നും വ്യക്തമാക്കുന്നുണ്ട്.
ദുബായില്‍ ഏവിയേഷന്‍ ബിസിനസ് കണ്‍സല്‍ടന്റായി ജോലി ചെയ്യുകയാണ് കാസിം. ഗള്‍ഫ് നാഷന്‍സ് സൈബര്‍ ക്രൈം നിയമപ്രകാരം രാജ്യത്തിന്റെ അന്തസ്സിന് കോട്ടം വരുത്തിയെന്നാണ് കാസിമിനെതിരെയുള്ള കുറ്റം.
അബൂദാബി കോടതിയാണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. തടവിന് പുറമേ, 10,000 ദിര്‍ഹം നഷ്ടപരിഹാരവും ഈടാക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് രാഷ്ട്രീയ വിചാരണക്കെതിരെ ട്വിറ്ററില്‍ പ്രതികരിച്ചയാള്‍ക്ക് അബുദാബി കോടതി രണ്ട് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.