തിരൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. തിരൂര്‍ പറവണ്ണ ആലിന്‍ചുവട് അമ്പലപ്പറമ്പ് നിവാസി നസീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആറ് മാസം മുമ്പ് പോക്‌സോ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയാണ് ഒരുവര്‍ഷം മുമ്പ് 13 വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് നസിറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ വ്യാജ സിദ്ധന്‍ ചമഞ്ഞ് ചികിത്സ നടത്തിയതായും പരാതിയുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
തിരൂര്‍ സി.ഐയോടൊപ്പം എസ്.സി.പി.ഒ ഹരീഷ്, സി.പി.ഒമാരായ ഷെറിന്‍ ജോണ്‍, അജിത് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Man in bail re-arrested by Thiroor police in POCSO case