| Thursday, 2nd November 2017, 5:38 pm

പൊലീസുകാര്‍ നോക്കി നില്‍ക്കേ മാനസികാസ്വസ്ഥമുളള യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: മുംബൈയില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കേ ആള്‍ക്കൂട്ടം യുവാവിനെ തലകീഴാക്കി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ആള്‍ക്കൂട്ടം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


Also Read: ‘ന്യായത്തിനു വേണ്ടിയല്ല സമരം നടക്കുന്നത്’; ഗെയില്‍ സമരത്തെ തള്ളി സി.പി.ഐ.എം


മാനസികാസ്വസ്ഥമുളള 28കാരനെ ജനക്കൂട്ടം ക്രൂരകൃത്യത്തിനിരയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കൂര്‍ത്ത ആയുധങ്ങള്‍ കൊണ്ട് യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ യുവാവ് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വേദന കൊണ്ട് പുളയുന്ന യുവാവിന്റെ കരച്ചിലും പിടച്ചിലും നിലയ്ക്കുന്നത് വരെ അക്രമം തുടരുകയായിരുന്നു. അക്രമിസംഘത്തില്‍ പെട്ട അമിത് പാട്ടീല്‍, സാഗര്‍ പാട്ടില്‍, ബല്‍റാം ഫുരാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Dont Miss: ‘കേരളാ ലെറ്റ്‌സ് ഫുട്‌ബോള്‍’; ഐ.എസ്.എല്‍ നാലാം പതിപ്പിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും


അക്രമം നോക്കി നിന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇയാളെ അക്രമിക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല. എന്നാല്‍ ഒരു വാഹനത്തില്‍ വന്ന ഇയാള്‍ കടകള്‍ അടിച്ചു തകര്‍ത്ത് പ്രകോപനം ഉണ്ടാക്കിയെന്നാണ് നാട്ടുകാരുടെ വാദം.

We use cookies to give you the best possible experience. Learn more