| Monday, 12th May 2014, 6:19 pm

2035 വരെയുള്ള ലൈസന്‍സ് റദ്ദ് ചെയ്തയാള്‍ കാറോടിക്കവെ നിരോധിത വസ്തുക്കളുമായി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share] ആസ്‌ത്രേലിയ: ആകെ ഒരു വശപ്പിശക് തോന്നിയപ്പോഴായിരുന്നു ആസ്‌ത്രേലിയയിലെ ന്യു സൗത്ത് വെയില്‍സിലെ പസഫിക് ഹൈവേയിലൂടെ ഓടിച്ചുവരികയായിരുന്ന ഒരു കാറിന് പോലീസ് കൈകാണിച്ചത്.

വണ്ടി നിരുത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ 28കാരനായ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് 2035 വരെ റദ്ദ് ചെയ്തിരിക്കുന്നു!

വാഹനം പരിശോധിച്ചപ്പോള്‍ ഇയാളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു 3 പേര്‍ക്കു പുറമെ പോലീസ് കണ്ടെത്തിയത് 90 റൗണ്ട് വെടിവെക്കാനുള്ള വെടിയുണ്ടകള്‍, കഞ്ചാവ്, ഉത്തേജകമരുന്ന് തുടങ്ങിയവ.

സമയം കളയാതെ നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചു. നിരോധിത വസ്തുക്കള്‍ കൈവശം വെച്ചതിനും നിയമം മറികടന്ന് വാഹനം ഒടിച്ചതിനും ഡ്രൈവര്‍ക്കെതിരെ കേസ് ചുമത്തി. മെയ് 27ന് കോടതിയിലെത്തിണമെന്ന നിര്‍ദ്ദേശത്തോടെയും കര്‍ശന ഉപാധികളോടെയും ഇവരെ ജാമ്യത്തില്‍ വിട്ടു. കാറിലുണ്ടായിരുന്ന മറ്റ് 3 പേരെയും ജാമ്യത്തില്‍ വിട്ടു.

We use cookies to give you the best possible experience. Learn more