Kerala News
മൊബൈല്‍ ആപ്പ് വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യത പകര്‍ത്തി; കൊച്ചിയില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 04, 11:19 am
Saturday, 4th August 2018, 4:49 pm

കൊച്ചി: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. കൊച്ചി എളമക്കരയിലാണ് സംഭവം. സംഭവത്തില്‍ അമ്പലപ്പുഴ സ്വദേശിയായ സ്വകാര്യ ബാങ്ക് ജീവനക്കാരന്‍ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്.

അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ അയാളറിയാതെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് മനസിലാക്കി. സംഭാഷണങ്ങളുടെ ഓഡിയോയും സ്വകാര്യ നിമിഷങ്ങളുടെയടക്കം ദൃശ്യങ്ങളും പകര്‍ത്തി.


Read Also : ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിരക്കില്‍പ്പെട്ട് കൊട്ടാരക്കരയില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്


 

തട്ടിപ്പ് മനസിലായ ഭര്‍ത്താവ് എളമക്കര പൊലീസിനെ സമീപിക്കുകയും പൊലീസ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ അജിത്തിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടിയെന്ന് അജിത് ഇതുവരെ പൊലീസിനോട് പറഞ്ഞിട്ടില്ല.

ഭാവിയില്‍ ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണ് നിഗമനം. ഐ.ടി ആക്ടിലെ 66 (e)അറുപത്തിയാറ് ഇ വകുപ്പാണ് അജിതിനെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തു തന്നെ ഇത്തരത്തിലൊരു തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമായാണെന്ന് അന്വേഷണ സംഘം പറഞ്ഞു.