| Tuesday, 24th January 2017, 11:04 am

പ്രാര്‍ത്ഥനയിലൂടെ രോഗത്തില്‍ നിന്നു മുക്തി നേടാനായില്ല: സുവര്‍ണ്ണ ക്ഷേത്രത്തില്‍ യുവാവ് മത ഗ്രന്ഥം വലിച്ച് കീറി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ത്വക്ക് രോഗത്തെ തുടര്‍ന്ന് അസ്വസ്ഥനായ ഇയാള്‍ പ്രാര്‍ത്ഥനയിലൂടെ രോഗ മുക്തി ലഭിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു  ക്ഷേത്രത്തില്‍ താമസിച്ച് സേവ നടത്തിയിരുന്നത്.


അമൃത്‌സര്‍: രോഗത്തില്‍ നിന്നും മുക്തി ലഭിക്കാത്ത ദേഷ്യത്തില്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെ മത ഗ്രന്ഥം വലിച്ച് കീറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിനുള്ളില്‍ അസ്വസ്ഥനായി കാണപ്പെട്ട യുവാവ് സിഖ് മതത്തിന്റെ ഗ്രന്ഥം വലിച്ച് കീറിയത്. സംഭവത്തില്‍ ജതീന്ദര്‍ ചഥ എന്ന ദല്‍ഹി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയതത്.


Also read വിമാനങ്ങള്‍ക്ക് പറക്കുവാനായി കൊന്നൊടുക്കിയത് 70,000ത്തിലധികം പക്ഷികളെ


മതവികാരത്തെ വൃണപ്പെടുത്തിയ കുറ്റത്തിന് ഐപിസി സെക്ഷന്‍ 295 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു ജതീന്ദര്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തുന്നത്. രോഗശമനത്തിനായി ഇവിടെ താമസിച്ച് പ്രാര്‍ത്ഥന നടത്തിവരികയായിരുന്നു ഇയാള്‍. ത്വക്ക് രോഗത്തെ തുടര്‍ന്ന് അസ്വസ്ഥനായ ഇയാള്‍ പ്രാര്‍ത്ഥനയിലൂടെ രോഗ മുക്തി ലഭിക്കുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു  ക്ഷേത്രത്തില്‍ താമസിച്ച് സേവ നടത്തിയിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം പെട്ടന്നു പ്രകോപിതനായ ഇദ്ദേഹം മത ഗ്രന്ഥം വലിച്ച് കീറുകയായിരുന്നു. രോഗത്തില്‍ നിന്നു മോചനം ലഭിക്കാത്തത് മൂലമുണ്ടായ വിഷമമാണ് തന്നെ പ്രേകോപിതനാക്കിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more