| Monday, 25th April 2022, 2:27 pm

കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസ് ഓഫീസില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മുതലമടയിലെ സ്രാമ്പിച്ചളള സ്വദേശി മുരളി(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുരളിയെ ഓഫീസിന്റെ മുകള്‍ നിലയിലുളള കൊടിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹം കുറച്ച് കാലമായി കാമ്പ്രത്ത് ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ താമസിച്ചുവരികയായിരുന്നു. മുരളി വീട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് വിവരം.

Content Highlights: Man hanged himself in the congress office

We use cookies to give you the best possible experience. Learn more